
ന്യൂഡല്‍ഹി: ട്രെയ്‌നിലെ റിസര്‍വ്ഡ് കോച്ചുകളില്‍ ടിക്കറ്റെടുക്കാതെ തള്ളിക്കയറുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ( Video Shows Ticketless Passengers Crowding Vande Bharat Express ) പ്രീമിയം സര്‍വീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
![]() |
|
ലഖ്‌നോക്കും ഡെറാഡൂണിനും ഇടയില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ വീഡിയോ ആണ് ആര്‍ക്കിത് നഗര്‍ എന്നയാള്‍ പങ്കുവച്ചത്. ട്രെയ്‌നിലെ ഇരുഭാഗത്തമുള്ള സീറ്റുകള്‍ക്ക് നടുവിലെ ഇടനാഴിയില്‍ ആളുകള്‍ തോളോട് തോളുരുമ്മി തിങ്ങിനിറഞ്ഞ് നില്‍ക്കുന്നതാണ് ദൃശ്യത്തില്‍.
#lucknowrailway @drmlucknow @IndianRailMedia @indianrail #rail got jacked by non ticket passengers @VandeBharatExp pic.twitter.com/TRX3AE3P8q
— archit nagar (@architnagar) June 8, 2024
എന്നാല്‍, ഇത് പഴയ ദൃശ്യമാണെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പ്രതികരിച്ചു. ഏതാനും കൃഷിക്കാര്‍ ട്രെയിനിന് അകത്തേക്ക് ബലം പ്രയോഗിച്ച് തള്ളിക്കയറിയതാണെന്നും പിന്നീട് അവരെ ഇറക്കി വിട്ടെന്നും റെയില്‍വേ വിശദീകരിച്ചു.
എന്നാല്‍, ആവശ്യത്തിന് പാസഞ്ചര്‍ ട്രെയിനുകള്‍ ഇല്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ട്രെയ്‌നുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും സ്റ്റേഷനുകളില്‍ മെട്രോ മാതൃകയിലുള്ള ടിക്കറ്റ് വില്‍പ്പന, പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും യാത്രക്കാര്‍ നിര്‍ദേശിച്ചു.