23
Aug 2025
Wed
23 Aug 2025 Wed
Vigilance case against PV Anvar and raid in KFC office

മലപ്പുറത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) ഓഫിസിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് കേസെടുത്തു. കെഎഫ്‌സി ചീഫ് മാനേജര്‍ അബ്ദുല്‍ മനാഫ്, ഡപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫിസര്‍ മുനീര്‍ അഹമ്മദ്, പി.വി. അന്‍വര്‍, അന്‍വറിന്റെ സുഹൃത്ത് സിയാദ് എന്നിവരാണ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരത്തു നിന്നുള്ള വിജിലന്‍സ് പ്രത്യേക സംഘം മലപ്പുറം കെഎഫ്‌സി ഓഫിസിലെത്തി പരിശോധന നടത്തുകയും ചെയ്തു. 2015ല്‍ പി വി അന്‍വര്‍ കെഎഫ്‌സിയില്‍ നിന്ന് 12 കോടി എടുത്തെന്നും ഇതിപ്പോള്‍ 22 കോടിയായി എന്നാണ് പരാതി. ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നും ലോണ്‍ അനുവദിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നുമാണ് അന്‍വറിനെതിരായ കുറ്റം. മതിയായ രേഖകള്‍ ഇല്ലാതെ പണം കടമായി നല്‍കി, തിരിച്ചടയ്ക്കാനുള്ള കെല്‍പ്പ് ഉണ്ടോയെന്ന് പരിശോധിച്ചില്ല എന്നിവയാണ് പ്രാഥമിക കണ്ടെത്തല്‍.

ALSO READ: കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കഞ്ചാവുമായി പിടിയിലായി