26
Aug 2024
Thu
26 Aug 2024 Thu
Waiting to see victory of Malappuram says MA YusuffAli

കാൽപന്തു കളിയിൽ മലപ്പുറത്തിന്റെ വിജയത്തിനായി കാത്തിരിക്കുന്നുവെന്ന് പത്മശ്രീ ഡോ. എം എ യൂസുഫലി. സൂപ്പർ ലീഗ് കേരളയിലെ മലപ്പുറം ഫുട്ബോൾ ക്ലബ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദഹം. വിജയ കിരീടമണിയുന്ന മലപ്പുറത്തിന് ലുലു ഗ്രൂപ്പ് വലിയ സമ്മാനം നൽകും. ഫുട്ബോളിൽ മലപ്പുറത്തിന് വലിയ പൈതൃകം അവകാശപ്പെടാനുണ്ട്. അത് തുടർന്നും നിലനിർത്താനാവട്ടെയെന്നും യൂസുഫലി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിയെ കാണാനും പരിചയപ്പെടാനും സാധിച്ചെന്നും ഫൈനൽ കാണാൻ ഒരുപാട് മലയാളി കുടുംബങ്ങൾ ഉണ്ടായിരുന്നത് നമ്മുടെ ഉള്ളിൽ ഫുട്ബാൾ ഉണ്ടെന്നാണ് ഓർമിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കളിയുടെ ലോകത്തേക്ക് കൊണ്ടുവരണം. ഇപ്പോഴത്തെ തലമുറ ഡിജിറ്റൽ ലോകത്താണ്. യുവതലമുറക്ക് രോഗങ്ങൾ കൂടുതലാണ്. ഇതിനുള്ള തിരുത്തായി ഇത്തരം ക്ലബുകൾ മാറണം.

പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അധ്യക്ഷത വഹിച്ചു. കെ എഫ് എ പ്രസിഡണ്ട് നവാസ് മീരാൻ, പി ഉബൈദുല്ല എം എൽ എ, പി വി അൻവർ എം എൽ എ, കെ ടി ജലീൽ എം എൽ എ, യു എ ലത്തീഫ് എം എൽ എ, പാലോളി മുഹമ്മദ് കുട്ടി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എം എഫ് സി എം ഡി ഡോ. അൻവർ അമീൻ ചേലാട്ട്, ഷൈജു ദാമോദരൻ, ഐ എം വിജയൻ , സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് വി പി അനിൽ സംസാരിച്ചു. ടീം കോച്ച് ജോൺഗ്രിഗറി, ടീം അംഗം ആസിഫ് കുരുണിയൻ, പി.മിഥുൻ പങ്കെടുത്തു. തുടർന്ന് നടന്ന ഡപ്സിയുടെ ഗാന വിരുന്ന് മലപ്പുറം എം എസ് പി ഗ്രൗണ്ടിനെ ഇളക്കി മറിച്ചു.