29
Aug 2024
Thu
29 Aug 2024 Thu
Bengaluru Navyashri murder

ബെംഗളൂരു: നൃത്തസംവിധായകയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍.(Waking up to a friend’s blood-soaked body in bed; The young woman was shocked)  കെംഗേരി വിശേശ്വരയ്യ ലേഔട്ടില്‍ താമസക്കാരിയായ ബി. നവ്യശ്രീ(28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ എ. കിരണി(31)നെ അറസ്റ്റ് ചെയ്തത്. നവ്യശ്രീയുടെ സുഹൃത്തായ ഐശ്വര്യയുടെ പരാതിയിലാണ് അറസ്റ്റ്. ഐശ്വര്യയ്ക്കൊപ്പം വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് നവ്യശ്രീയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിവമോഗ ഭദ്രാവതി സ്വദേശിനിയായ നവ്യശ്രീയും ടാക്സി ഡ്രൈവറായ കിരണും മൂന്നുവര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹിതരായത്. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. നവ്യശ്രീ നൃത്തസംവിധായകയായി ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി പ്രതി സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. മാത്രമല്ല, ഭാര്യയെ ഇയാള്‍ സംശയിച്ചിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കെംഗേരിയിലെ വീട്ടില്‍വെച്ച് കിരണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവസമയത്ത് സുഹൃത്തായ ഐശ്വര്യയും നവ്യശ്രീക്കൊപ്പം മുറിയിലുണ്ടായിരുന്നു.

ALSO READ: സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിനെ നിയന്ത്രിച്ചത് ദിലീപ്; സംഘടനകളെ കൈപ്പിടിയിലൊതുക്കി

ഭര്‍ത്താവുമായുള്ള പ്രശനം രൂക്ഷമായതിനെ തുടര്‍ന്നാണ് നവ്യശ്രീ സഹായത്തിനായി ഉറ്റസുഹൃത്തായ ഐശ്വര്യയെ വിളിച്ചുവരുത്തിയത്. ചൊവ്വാഴ്ച രാത്രി ബിയര്‍ കഴിച്ചശേഷം ഇരുവരും ഒരുമുറിയില്‍ ഉറങ്ങാന്‍കിടന്നു. ഇതിനിടെയാണ് കിരണ്‍ മുറിയില്‍ അതിക്രമിച്ചുകയറി ഭാര്യയെ കൊലപ്പെടുത്തിയത്. മദ്യലഹരിയായിരുന്നതിനാല്‍ ഐശ്വര്യ സംഭവമറിഞ്ഞിരുന്നില്ല.

ബുധനാഴ്ച രാവിലെ ഉറക്കമുണര്‍ന്നതോടെയാണ് ഒപ്പംകിടന്നിരുന്ന സുഹൃത്തിന്റെ മൃതദേഹം ചോരയില്‍കുളിച്ചനിലയില്‍ ഇവര്‍ കണ്ടത്. ഇതോടെ യുവതി ബഹളംവെച്ച് അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.

ഹോളിവുഡ് പ്രേതസിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ക്കായിരുന്നു കെംഗേരിയിലെ വീട് ബുധനാഴ്ച രാവിലെ സാക്ഷ്യംവഹിച്ചത്. ചോരയില്‍ കുതിര്‍ന്ന കിടക്കയില്‍ തന്റെ തൊട്ടടുത്ത് പ്രിയ കൂട്ടുകാരിയുടെ മൃതദേഹം കണ്ട ഐശ്വര്യയ്ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല.

നവ്യശ്രീ നൃത്തസംവിധായകയായും അവതാരകയായും ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല. ഈ ജോലി ഒഴിവാക്കണമെന്ന് ഇയാള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ അതിന് കൂട്ടാക്കിയില്ല. ഇതിനുപുറമേ ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്നും പ്രതി സംശയിച്ചിരുന്നു. സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ മൊബൈല്‍ഫോണ്‍ സ്ഥിരമായി പരിശോധിക്കാറുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.