29
Oct 2024
Wed
29 Oct 2024 Wed

ബംഗളൂരു: വിവാദമായ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ കേരളാ വഖഫ് ബോർഡും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും നിവേദനം നൽകി. സമസ്ത മുമ്പോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇതുസംബന്ധിച്ച സംയുക്തി പാര്‍ലമെന്ററി സമിതി (JPC) ചര്‍ ച്ചചെയ്യുമെന്നു ജെ.പി.സി അധ്യക്ഷന്‍ ജഗദാംബികാ പാല്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവിലെ താജ് ഹോട്ടലില്‍ നടന്ന ജെ.പി.സി യോഗത്തിലാണ് സമസ്ത നേതാക്കള്‍ ജെ.പി.സി മുമ്പാകെ ഹാജരായത്.

സമസ്തയുടെ നിര്‍ദേശങ്ങളെ ജെ.പി.സി അധ്യക്ഷന്‍ ജഗദാംബികാ പാലും ബി.ജെ.പി എം.പി തേജസ്വി സൂര്യയും ഖണ്ഡിച്ചാണ് സംസാരിച്ചത്. എന്നാല്‍, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എം.പി അസദുദ്ദീന്‍ ഉവൈസിയും ഡല്‍ഹി പാര്‍ലമെന്റ് മസ്ജിദ് ഇമാമും സമാജ് വാദി പാര്‍ട്ടി എം.പിയുമായ മൗലാന മുഹിബുല്ല നദ്‌വി എം.പിയും കോണ്‍ഗ്രസിന്റെ ഇമ്രാന്‍ മസൂദ് എം.പിയും സമസ്ത ഉന്നയിച്ച വാദങ്ങളള്‍ക്കനുകൂലമായി സംസാരിച്ചു.

ഇതോടെയാണ് സമസ്തയുടെ നിര്‍ദേശങ്ങള്‍ അടുത്ത ജെ.പി.സി യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയത്. യോഗശേഷം ജെ.പി.സി ചെയര്‍മാന് സമസ്ത നിവേദനവും കൈമാറി.

സമസ്തയുടെ രേഖാമൂലമുള്ള ക്ഷണം സ്വീകരിച്ച് കേരളത്തില്‍ ജെ.പി.സിയുടെ യോഗം നടത്തുന്നത് ആലോചിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

, നിര്‍ദ്ദിഷ്ട വഖ്ഫ് ഭേദഗതി ബില്ല് ഭരണഘടനാപരമായ മത സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് കേരളാ വഖ്ഫ് ബോര്‍ഡ് പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന ജെ.പി.സി യോഗത്തിലാണ് വഖ്ഫ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് വിഘാതം സൃഷ്ടിക്കുന്ന വിധത്തിലാണ് നിര്‍ദ്ദിഷ്ട വഖ്ഫ് ഭേദഗതി ബില്ല്. ദൈവപ്രീതി കാംക്ഷിച്ച് വഖ്ഫ് ചെയ്ത് പതിറ്റാണ്ടുകളായി സംരക്ഷിച്ച് പോരുന്ന സ്വത്തുക്കള്‍ നഷ്ടപ്പെടുത്താന്‍ ഭേദഗതി ബില്ല് കാരണമാകുമെന്നും
വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീറിന്റെ അധ്യക്ഷതയിലുള്ള ബോര്‍ഡ് സമിതി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളും വിവിധ മുസ്ലിം സംഘടനകളും യോഗത്തില്‍ സംബന്ധിച്ചു.

Waqf Bill: Kerala Waqf Board and Samasta submitted a petition to JPC