17
Oct 2023
Sun
17 Oct 2023 Sun

വത്തിക്കാന്‍ സിറ്റി : ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ഒരു പരാജയമാണ്. പരാജയം മാത്രം. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം. ഇസ്രയേലിന്റെയും പലസ്തീന്റെയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ പുലര്‍ച്ചെയാണ് ഇസ്രയേലിനുള്ളില്‍ കടന്ന് ഹമാസ് ആക്രമണം നടത്തിയത്. പിന്നാലെ തിരിച്ചടിച്ച ഇസ്രയേല്‍ ഗാസയിലെ 429 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. ഗാസയില്‍ മാത്രം 313 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അക്ഷരാര്‍ത്ഥത്തില്‍ ഗാസയ്ക്കു മേല്‍ തീ മഴ പെയ്ത രാത്രിയാണ് കടന്നുപോയത്. ബഹുനില കെട്ടിടങ്ങള്‍ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നിലംപൊത്തി. 429 കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്നും ഇക്കൂട്ടത്തില്‍ ഹമാസിന്റെ ആയുധ കേന്ദ്രങ്ങള്‍ അടക്കം ഉണ്ടെന്നും ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഗാസ മുനമ്പിലെ പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ആശുപത്രികളില്‍ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവര്‍ കഴിയുന്ന വീഡിയോയും പുറത്ത് വന്നു.