29
Aug 2024
Tue
29 Aug 2024 Tue
WAYANAD LANDSLIDE T SIDDIQUE

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ നിന്നും പണംപിഴിയാനൊരുങ്ങി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍. (Wayanad Landslide: The survivors should pay EMI; T Siddiq response) ജീവിച്ചിരിപ്പുണ്ടെങ്കില്‍ അടവ് മുടങ്ങാന്‍ പാടില്ലെന്ന നിലപാടിലാണ് സ്വകാര്യ സ്ഥാപനങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ കൊണ്ട് ഇ.എം.ഐ തുക അടപ്പിക്കാനുള്ള നീക്കം നടക്കില്ലെന്ന് എം.എല്‍.എ ടി. സിദ്ദിഖ് പ്രതികരിച്ചു. ഒരു ഇ.എം.ഐയും അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കഴുകന്‍മാര്‍ക്ക് ഇതിലും അന്തസ്സ് കാണുമെന്നും ടി. സിദ്ദീഖ് പറഞ്ഞു. ഇ.എം.ഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് പണമിടപാട് സ്ഥാപനം ബന്ധപ്പെട്ടെന്ന് ക്യാമ്പില്‍ കഴിയുന്നയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘ഞാന്‍ ഇ.എം.ഐ എടുത്തിരുന്നു. ഇപ്പോള്‍ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വിളിച്ചു. നിങ്ങള്‍ സുരക്ഷിതരാണോയെന്നാണ് ആദ്യം ചോദിച്ചത്. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഇ.എം.ഐ പെന്റിങ്ങാണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആവുമെന്നാണ് അറിയിച്ചത്.

ALSO READ: Wayanad landslide live updates| എട്ടാം ദിനമായ ഇന്നും തിരച്ചില്‍ തുടരും, ഹെലികോപ്റ്ററില്‍ പ്രത്യേക സംഘത്തെ എത്തിക്കും

കടം വാങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണിപ്പോള്‍. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. ഞാന്‍ ജീവനോടെയുണ്ടല്ലോ, എപ്പോഴാണേലും അടച്ചോളാം. ഭക്ഷണം വേണോയെന്ന് ചോദിച്ചല്ല അവര്‍ വിളിച്ചത്. ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ പണമടക്കൂ എന്ന് കേള്‍ക്കുമ്പോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്,’ എന്നായിരുന്നു അദ്ദേഹം ചാനലിനോട് പറഞ്ഞത്.

വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്നും മനുഷ്യത്വമുള്ളവര്‍ ചെയ്യുന്ന കാര്യമല്ല ഇതെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പ്രതികരിച്ചിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തന്നെ നേരിട്ട് വിളിക്കാം. ജില്ലാ കളക്ടറെയോ എ.ഡി.എമ്മിനെയോ ബന്ധപ്പെടാം. പേടിപ്പിച്ച് പിരിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും പാവപ്പെട്ടവരെ ദ്രോഹിക്കാന്‍ ഒരു കമ്പനികളെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.