13
Sep 2024
Mon
13 Sep 2024 Mon

കൊച്ചി: സൂപ്പർ സ്റ്റാറിനും സംവിധായകനും എതിരെ മലയാളി നടി ഹേമ കമ്മിറ്റി മുമ്പാകെ നൽകിയ മൊഴിയുടെ ഒരു ഭാഗം പുറത്തുവിട്ട റിപ്പോർട്ടർ TV ചാനൽ വിവാദത്തിൽ. വൻ എക്സ്ക്ലൂസീവ് എന്ന പേരിൽ ചാനൽ ഇന്ന് രാവിലെ പുറത്തുവിട്ട വർത്താക്ക് എതിരെ WCC മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി. തുറന്ന കത്ത് WCV ഫെസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. ഹേമ കമ്മിറ്റിക്ക് മുൻപായി മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും മാധ്യമങ്ങളിലൂടെ ഇരകളുടെ മൊഴികൾ പുറത്തുവിടുന്നത് നിയന്ത്രിക്കണമെന്നും ആവഷ്യപ്പെട്ടാണ് കത്ത്. പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ അടക്കം റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടത് നിയമലംഘനം ആണെന്നും കത്തിൽ ഡബ്ല്യുസിസി പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

WCC complains to Chief Minister against Reporter TV

മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമാ ചിത്രീകരണത്തിനിടെ തന്നോട് ലൈംഗിക അതിക്രമം കാണിച്ചുവെന്ന് പ്രമുഖ നടി പറഞ്ഞു എന്നാണ് ചാനൽ വാർത്ത. ചിത്രീകരണത്തിനിടെ തന്നെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന നടി ഹേമ കമ്മിറ്റിക്കു മുന്നിൽ നല്‍കിയ പരാതി ആണ് ചാനൽ വർത്ത ആക്കിയത്.

ഗാന ചിത്രീകരണത്തിനിടെ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഈ സൂപ്പര്‍ സ്റ്റാര്‍ സ്പര്‍ശിച്ചു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഗാന ചിത്രീകരണത്തിന്റെ ഇടവേളകളിലും ദുരനുഭവമുണ്ടായി. തനിക്ക് മാത്രമല്ല, മറ്റു പല നടിമാര്‍ക്കും ഇതേ നടനില്‍ നിന്നു ദുരനുഭവമുണ്ടായെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്.

WCC complains to Chief Minister against Reporter TV

ഇതു സംബന്ധമായ തെളിവുകളും നടി ഹേമ കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിച്ചതായാണ് അറിയുന്നത്. ഈ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സംഘം ഇതു പരിശോധിച്ചു വരികയാണ്.

പ്രമുഖ സംവിധായകന്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതായും ഇതേ നടി അറിയിച്ചിട്ടുണ്ട്. കട്ടിലിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍, താന്‍ ബഹളം വച്ച് ഓടി രക്ഷപ്പെട്ടു. നിരവധി ജനപ്രിയ സിനിമകള്‍ ചെയ്തിട്ടുള്ള സംവിധാകയനില്‍ നിന്നാണ് ദുരനുഭവമുണ്ടായത്. സ്റ്റണ്ട് മാസ്റ്ററില്‍ നിന്നും സമാനമായ രീതിയില്‍ ദുരനുഭവമുണ്ടായതായി നടി ഹേമ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട് എന്നും ചാനൽ റിപോർട്ട് ചെയ്തിരുന്നു.

WCC യുടെ പരാതിയുടെ പൂർണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്

താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത് . എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു . പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ് . പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.

വിശ്വസ്തതയോടെ

ഡബ്ല്യു.സി.സി

WCC complains to Chief Minister against Reporter TV