17
Sep 2023
Fri
17 Sep 2023 Fri

ബ്യൂണസ് ഐറിസ്: ഇന്ന് പുലര്‍ച്ചെ നടന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ 89ാം മിനിറ്റില്‍ കോച്ച് സ്‌കലോണി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ ആം ബാന്റ് ഏയഞ്ചല്‍ ഡി മരിയക്ക് നല്‍കിയിരുന്നു. ഇത് എന്തിനെന്നായിരുന്നു ആരാധകരുടെ ഒന്നടങ്കം ആശങ്ക. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കോച്ച് ലയണല്‍ സ്‌കലോണി. മെസ്സി ആവശ്യപ്പെട്ടത് കൊണ്ടാണ് അദ്ദേഹത്തെ സബ് ചെയ്തത്.എന്നാല്‍ മത്സര ശേഷം സംസാരിച്ച മെസ്സി തനിക്ക് പരിക്ക് ഇല്ല എന്ന് അറിയിക്കുകയായിരുന്നു. താന്‍ ക്ഷീണിതനായിരുന്നു എന്നും അതുകൊണ്ട് താന്‍ സബ് ചെയ്യാന്‍ ആവശ്യപെട്ടതാണെന്ന് മെസ്സി പറഞ്ഞു.
താന്‍ സബ് ആകുന്ന അവസാന മത്സരമാകില്ല എന്നും ഇനിയും ഇങ്ങനെ സാഹചര്യങ്ങള്‍ ഉണ്ടാകാം എന്നും മെസ്സി പറഞ്ഞു. ഇന്ന് മെസ്സി നേടിയ ഫ്രീകിക്ക് ഗോളില്‍ ആയിരുന്നു അര്‍ജന്റീന വിജയം ഉറപ്പിച്ചത്. എല്ലാ ടീമുകളും അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ ആണ് ശ്രമിക്കുന്നത് എന്ന് മെസ്സി പറഞ്ഞു. ലോകകപ്പ് കിരീടം നേടിയെങ്കിലും ഈ ടീം വിശ്രമിക്കില്ല എന്നും ഇനിയും വിജയം തുടരാന്‍ ആയി ഈ ടീം എല്ലാം നല്‍കും എന്നും മെസ്സി മത്സര ശേഷം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക