21
Feb 2023
Fri
21 Feb 2023 Fri

കോണ്‍ഗ്രസിന്റെ മുന്‍ നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയും ലോക്‌സഭാ എംപിയുമായ പ്രണീത് കൗറിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി. ബിജെപിക്ക് അനുകൂലമായി രീതിയില്‍ കോണ്‍ഗ്രസ് വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടി. പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രണീത് കൗറിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതെന്ന് അച്ചടക്ക സമിതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം ഇതു ബോധിപ്പിക്കാമെന്ന് പ്രണീത് കൗറിന് അച്ചടക്ക സമിതി അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രണീത് കൗര്‍ ബിജെപിക്ക് അനുകൂലമായ പ്രവര്‍ത്തനം നടത്തുന്നതായി കോണ്‍ഗ്രസിന് പാര്‍ട്ടി നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നിരന്തരം പരാതികള്‍ ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് അച്ചടക്ക സമിതി നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്.

2021 നവംബറിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ഇപ്പോള്‍ ബിജെപിക്കൊപ്പമാണ് അമരീന്ദര്‍ സിങ്ങിന്റെ പ്രവര്‍ത്തനം. കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം 2022 സപ്തംബറില്‍ ബിജെപിയില്‍ ലയിക്കുകയുമായിരുന്നു.