നൂറകണക്കിന് അഗ്നിശമന സേനാ വാഹനങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നിയന്ത്രിക്കാനാവാതെ ഇസ്രായേലില്‍ കാട്ടു തീ പടരുന്നു. (Wildfires rage in Israel; State of emergency declared) ജറുസലേം നഗരത്തിനു ചുറ്റും കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
|
പ്രദേശത്ത് താമസക്കാരെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ ഹൈവേകള്‍ തുറന്നതായി അധികൃതര്‍ അറിയിച്ചു.
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് തലസ്ഥാന നഗരത്തിന്റെ പടിഞ്ഞാറുള്ള ഈ കുന്നുകളില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത്. ജറുസലേം കുന്നുകളില്‍ അഞ്ച് സ്ഥലങ്ങളിലെങ്കിലും തീ പടരുന്നതായാണ് അഗ്‌നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

150ഓളം അഗ്നിശമന സേനാ ടീമുകള്‍ ഇപ്പോഴും തീകെടുത്താനുള്ള ശ്രമത്തിലാണ്. വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തീകെടുത്താനുള്ള നീക്കം. ഇപ്പോഴും തീ നിയന്ത്രിക്കാന്‍ സാധ്യമായിട്ടില്ലെന്ന് ഇസ്രായേല്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു. 17 അഗ്നശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് പടരുന്നതെന്ന് അഗ്‌നിരക്ഷാ വിഭാഗം കമാന്‍ഡര്‍ പറഞ്ഞു.
ഉഷ്ണതരംഗവും കനത്ത കാറ്റും കാരണം തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്ഷോണ്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
🇮🇱WILDFIRES NEAR JERUSALEM SPREAD FAST — ISRAEL CALLS FOR BACKUP
Massive brushfires are blazing again outside Jerusalem — and it’s gotten so bad, Israel just asked Greece, Croatia, Italy, Bulgaria, and Cyprus to send help putting them out.
The fires erupted (again) Wednesday… pic.twitter.com/a2yNR2vcTo
— Mario Nawfal (@MarioNawfal) April 30, 2025
കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് തെല്‍ അവീവിനും ജെറുസലേമിനും ഇടയിലുള്ള പ്രധാനപ്പെട്ട ഹൈവേ ആയ റൂട്ട് 1, സമീപത്തുള്ള 3, 65, 70, 85 റൂട്ടുകളും അടച്ചിട്ടിരുന്നു. ജറുസലേമിന് തെല്‍ അവീവിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസും നിര്‍ത്തിവെച്ചിട്ടുണ്ട്.
കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രായേലിന് സഹായവുമായി രംഗത്തെത്തി. യുകെ, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, സ്വീഡന്‍, അര്‍ജന്റീന, ഫ്രാന്‍സ്, സ്പെയിന്‍, നോര്‍ത്ത് മാസിഡോണിയ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാര്‍ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തില്‍ അടുപ്പുകള്‍ കത്തിക്കുന്നതും ഗ്രില്ലുകള്‍ ഉപയോഗിക്കുന്നതും ദേശീയതലത്തില്‍ നിരോധിച്ചതായി പോലീസ് അറിയിച്ചു.


