
ലോസാഞ്ചലസ്: അമേരിക്കയിലെ പ്രമുഖ നഗരമായ ലോസാഞ്ചലസില്‍ കാട്ടു തീ ഇനിയും നിയന്ത്രണവിധേയമായില്ല. (Wildfires spread to more areas in Los Angeles) വലിയൊരു ഭാഗത്തെ നക്കിത്തുടച്ച അഗ്നിബാധ തടയാന്‍ ഫയര്‍ ഫോഴ്‌സ് കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും തീ കൂടുതല്‍ പ്രദേശങ്ങളിലേക്കു പടരുകയാണ്. ഇതിനകം 23,000 ഏക്കറോളം കത്തിനശിച്ചു. 16 പേരാണ് വെന്തുമരിച്ചത്. പതിനായിരത്തോളം വീടുകള്‍ കത്തിച്ചാമ്പലായി.
![]() |
|
1,000 ഏക്കറിലേക്കു കൂടി വ്യാപിച്ച് തീ ഇപ്പോള്‍ ബ്രെന്റ് വുഡിലേക്ക് പടരുകയാണ്. ഹെലികോപ്ടര്‍ ഉള്‍പ്പെടെ തീകെടുത്താന്‍ രംഗത്തുണ്ടെങ്കിലും ജ്വലിക്കുന്ന കുന്നുകളില്‍ ഇവയൊന്നും കാര്യമായി ഏശുന്നില്ലെന്നാണ് സൂചന.
ഹോളിവുഡ് സൂപ്പര്‍ സ്റ്റാറും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍, ഡിസ്നി ചീഫ് എക്സിക്യൂട്ടിവ് ബോബ് ഇഗര്‍, എന്‍.ബി.എ താരം ലെബ്രോണ്‍ ജെയിംസ് എന്നിവരുടെ വീടുകള്‍ ബ്രെന്റ്‌വുഡിലാണുള്ളത്.
ALSO READ: സംഘപരിവാര പദ്ധതി പൊളിഞ്ഞു; സംഭല്‍ മസ്ജിദിലെ കിണറില്‍ പൂജ നടത്തുന്നത് നിരോധിച്ച് സുപ്രിം കോടതി
ഇവിടെയുള്ളവരോട് പലായനം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഷ്വാസ്നെഗറിന്റെ ‘ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ്’ എന്ന ഹോളിവുഡ് പ്രീമിയര്‍ പ്രദേശത്ത് തീ പടര്‍ന്നതിനാല്‍ റദ്ദാക്കി.
‘ഈ തീ തമാശയല്ലെന്ന്’ ലെബ്രോണ്‍ ജെയിംസ് ട്വീറ്റ് ചെയ്തു. തന്റെ വീട് അടിയന്തരമായി ഒഴിയേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കല്‍ മേഖലയില്‍ സ്വന്തമായി വീടുള്ളവരില്‍ സെനറ്റര്‍ കമലാ ഹാരിസും ഉള്‍പ്പെടുന്നു.
വാന്‍ ഗോഗ്, റെംബ്രാന്‍ഡ്, റൂബന്‍സ്, മോനെറ്റ്, ഡെഗാസ് എന്നിവരുടെ മാസ്റ്റര്‍പീസുകള്‍ ഉള്‍പ്പെടെ 125,000ലധികം കലാസൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന ഹില്‍ടോപ്പ് മ്യൂസിയമായ ‘ഗെറ്റി സെന്ററും’ ഒഴിപ്പിക്കല്‍ മേഖലയിലാണ്. കെട്ടിടത്തിന് ഇതുവരെ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
കാട്ടുതീ ഒറ്റരാത്രികൊണ്ട് വീണ്ടും ശക്തമാകുമെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു. ഈറ്റണ്‍, പാലിസേഡ്‌സ് എന്നീ തീപിടിത്തങ്ങള്‍ മൂലമാണ് മരണങ്ങളില്‍ 11 ഉം.
രണ്ടാമത്തെ വലിയ തീപിടുത്തമായ ഈറ്റണ്‍, 14000 ഏക്കറിലധികമാണ് നക്കിയെടുത്തത്. 15ശതമാനം തീയാണ് ഇവിടെ നിയന്ത്രണ വിധേമയായത്. എന്നാല്‍, തുടക്കത്തില്‍ തീ ആളിപ്പടര്‍ത്തിയ വരണ്ട കാറ്റ് ഞായറാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ സര്‍വിസ് മുന്നറിയിപ്പ് നല്‍കി.
സങ്കല്‍പ്പിക്കാനാവാത്ത ഭീകരതയുടെ മറ്റൊരു രാത്രിക്ക് ലോസാഞ്ചലസ് സാക്ഷ്യം വാഹിച്ചുവെന്ന് കൗണ്ടി സൂപ്പര്‍വൈസര്‍ ലിന്‍ഡ്‌സെ ഹോര്‍വാത്ത് ശനിയാഴ്ച പറഞ്ഞു. രണ്ട് വലിയ തീകള്‍ ചേര്‍ന്ന് മാന്‍ഹട്ടന്റെ ഇരട്ടിയിലധികം വലിപ്പമുള്ള ഒരു പ്രദേശം നശിപ്പിച്ചു.
തീപിടിത്തത്തിന്റെ ആഘാതത്തെ വന്‍ നാശ നഷ്ടം എന്നാണ് മാലിബു പസഫിക് പാലിസേഡ്സ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മേധാവി ബാര്‍ബറ ബ്രൂഡര്‍ലിന്‍ വിശേഷിപ്പിച്ചത്. ‘എല്ലാം പോയ പ്രദേശങ്ങളുണ്ട്. ഒരു തടി പോലും ബാക്കിയില്ലെ’ന്നും ബ്രൂഡര്‍ലിന്‍ പറഞ്ഞു.
അതിനിടെ, അഗ്‌നിശമന വിഭാഗത്തിനുള്ള ബജറ്റ് വെട്ടിക്കുറച്ച നടപടിക്കെതിരെ രോഷമുയര്‍ന്നിട്ടുണ്ട്. ലോസാഞ്ചലസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനായി പ്രതിവര്‍ഷം കോടിക്കണക്കിന് തുക നല്‍കുന്നതിനായി മറ്റ് നഗര പരിപാലന സംവിധാനങ്ങള്‍ക്ക് സ്ഥിരമായ പണം മുടക്കുന്നത് അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പീപ്പിള്‍സ് സിറ്റി കൗണ്‍സില്‍ അഭിഭാഷകനും സംഘാടകനുമായ റിക്കി സെര്‍ജിങ്കോ കുറ്റപ്പെടുത്തി.