കൊല്ലം: കൊല്ലത്ത് ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന സുഹൃത്തുക്കളുടെ നഗ്‌ന ചിത്രങ്ങള്‍ കാമുകന് അയച്ചുകൊടുത്ത കേസില്‍ യുവതിയെ വെറുതെവിട്ടു. കൊല്ലത്തെ എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയായ വയനാട് സ്വദേശിനിയെയും കാമുകനെയുമാണ് കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1) ജഡ്ജി സൂര്യ എസ്. സുകുമാരന്‍ വെറുതെ വിട്ടത്.
|
വിദ്യാര്‍ഥിനിയുടെയും കാമുകന്റെയും മൊബൈല്‍ ഫോണുകളുടെയം ലാപ്പ്‌ടോപ്പിന്റെയും ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യം അയച്ചതിന്റെ തെളിവ് കിട്ടിയിരുന്നില്ല. ഇതോടെ തെളിവിന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്.
2011ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ശുചിമുറിയില്‍ കാമറ വച്ചാണ് വിദ്യാര്‍ഥിനി മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എട്ടാം സെമസ്റ്റര്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനിയുടെ ശുചിമുറിയില്‍ തൂക്കിയിട്ടിരുന്ന വസ്ത്രത്തില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച് വച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തായത്.
കോളജ് അധികൃതര്‍ കൈമാറിയ പരാതിയില്‍ കിളികൊല്ലൂര്‍ പൊലീസ് കേസെടുത്തു. സംഭവം വിവാദമായതോടെ വിദ്യാര്‍ഥിനിയെ കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണം പിന്നീട് കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുക്കുകയായിരുന്നു.
Woman acquitted in Kollam hostel case for sending nude photos of friends to boyfriend
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





