31
Jul 2025
Thu
31 Jul 2025 Thu
woman and her son killed by servant by slit their throats for yelling at him

വഴക്കുപറഞ്ഞതിന് ജോലിക്കാരന്‍ തൊഴിലുടമയായ യുവതിയെയും മകനെയും കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലെ ലജ്പത് നഗറിലാണ് സംഭവം. രുചിക സെവാനി(42), മകന്‍ കൃഷ്(14)എന്നിവരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രുചികയുടെ ഭര്‍ത്താവ് കുല്‍ദീപ് സെവാനി ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭാര്യയെയും മകനെയും വിളിച്ചിട്ട് പ്രതികരണമുണ്ടായില്ല. ഗേറ്റിനു സമീപവും സ്റ്റെയര്‍ കേസിലും ചോരത്തുള്ളികള്‍ കണ്ടതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. രുചികയുടെ മൃതദേഹം കിടപ്പുമുറിയിലെ തറയിലും കൃഷിന്റേത് കുളിമുറിയിലുമാണ് കിടന്നിരുന്നത്.

വീട്ടുജോലിക്കാരനായ മുകേഷിനെ(24) പിടികൂടിയ പോലീസ് ഇയാളെ ചോദ്യംചെയ്യപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. രുചികയും മകനും തന്നെ ചീത്ത പഴഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും ഇയാള്‍ വെളിപ്പെടുത്തി.

രുചികയും ഭര്‍ത്താവും ചേര്‍ന്ന് ലജ്പത് നഗറില്‍ തുണിക്കട നടത്തുന്നുണ്ട്. ബിഹാര്‍ സ്വദേശിയായ മുകേഷ് ദമ്പതികളുടെ കടയില്‍ സഹായിയായി ജോലി ചെയ്യുന്നുണ്ടായിരുന്നു. രുചികയുടെ വീടിനു സമീപത്തു തന്നെയായിരുന്നു ഇയാളും താമസിച്ചുവന്നിരുന്നത്. കൊലയ്ക്കു പിന്നില്‍ മറ്റെന്തെങ്കിലും കാരണമായിരുന്ന ഉണ്ടായിരുന്നതെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.

ALSO READ: റീല്‍സെടുക്കാന്‍ ഐഫോണിനു വേണ്ടി രണ്ട് കുട്ടികള്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക