ഇടുക്കി വണ്ടിപ്പെരിയാറ്റില്‍ ക്വട്ടേഷന്‍ സംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിയ സംഭവത്തില്‍ വെട്ടേറ്റയാളുടെ ഭാര്യയും വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍. വള്ളക്കടവ് കരികിണ്ണം ചിറയില്‍ അബ്ബാസിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് ഭാര്യ അഷീറ ബീവി(39), മകന്‍ മുഹമ്മദ് ഹസന്‍ (19) എന്നിവരെ പൊലീസ് പിടികൂടിയത്. അബ്ബാസ് അഷീറയെ മര്‍ദ്ദിച്ചതിന്റെ പ്രതികാരമായാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
|
16നു രാത്രി ഒന്നരയോടെയാണു നാലംഗസംഘം അബ്ബാസിനെ വീട്ടില്‍ക്കയറി വെട്ടിയത്. പരിക്കേറ്റ അബ്ബാസിനെ നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഈ സമയം അബ്ബാസിനെ പരിചരിക്കാന്‍ അഷീറയും മുഹമ്മദ് ഹസനും എത്തിയിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണത്തിനു പിന്നിലെ പങ്ക് വെളിപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീട്ടില്‍ കലഹം പതിവായതോടെ അഷീറയും മകനും എറണാകുളത്തെ കുടുംബവീട്ടിലേക്കു പോയിരുന്നു. അബ്ബാസ് ഉപദ്രവിക്കാറുണ്ടെന്ന് അഷീറ അയല്‍വാസിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അബ്ബാസിനെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നു. 16നു രാത്രി കാറിലെത്തിയ സംഘത്തോടൊപ്പം വള്ളക്കടവിലെ വീട്ടിലെത്തിയ അഷീറ വീടിന്റെ പിന്നിലെ വാതില്‍ പുറത്തുനിന്ന് തുറന്നുകൊടുത്തു. തുടര്‍ന്ന് ഷമീറും സംഘവും വീട്ടില്‍ കയറി അബ്ബാസിനെ വെട്ടുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





