24
May 2025
Wed
24 May 2025 Wed
Woman brutally beaten by her husband while intoxicated with drugs left home at midnight with her daughter

കോഴിക്കോട്: മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കോഴിക്കോട്ട് മകളെയും കൊണ്ട് അര്‍ധരാത്രി വീടുവിട്ട് ഓടി യുവതി. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മകളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്കിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മയക്കുമരുന്ന് ലഹരിയില്‍ വീടിനുള്ളില്‍വെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊടുവാളുമായി വീടിനു ചുറ്റും നൗഷാദ് ഓടിച്ചതായി യുവതി പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും തന്റെ മാതാവിനും പരിക്കേറ്റതായും നസ്ജ പരാതിയില്‍ പറഞ്ഞു. ഇന്നലെ രാത്രി 10 മണിക്ക് തുടങ്ങിയ അക്രമ പരമ്പര രണ്ടു മണിക്കൂറോളം നീണ്ടതോടെ നസ്ജ കുഞ്ഞുമായി വീടുവിട്ടിറങ്ങുകയായിരുന്നു.

മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാലുദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതിയും മകളും ഡിസ്ചാര്‍ജ് ചെയ്ത് ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ പീഡനം തുടരുന്നുണ്ടെങ്കിലും ഇത്തവണ കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായതോടെയാണ് ജീവനും കൊണ്ട് ഇറങ്ങി ഓടിയതെന്ന് ഇനിയും പിന്തുടര്‍ന്ന് വന്നാല്‍ ഏതെങ്കിലും വാഹനത്തിനു മുന്നില്‍ ചാടി ജീവനൊടുക്കാനായിരുന്നു തീരുമാനമെന്നും നസ്ജ പറയുന്നു.

വണ്ടിയുടെ മുന്നില്‍ ചാടാനാണ് ഓടിയത്. പക്ഷേ അത് കണ്ടപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവലിച്ച് കൊണ്ടുപോയി. കല്യാണം കഴിഞ്ഞ അന്ന് തുടങ്ങിയ ഉപദ്രവമാണ്. വിവാഹം കഴിഞ്ഞത് മുതല്‍ തുടങ്ങിയ ഉപദ്രവമാണെന്നും നിര്‍ത്തുമെന്ന് കരുതിയെങ്കിലും ഇതിനൊരു അവസാനമില്ലെന്നും യുവതി പറഞ്ഞു.

നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടില്‍ നിരന്തരം പ്രശ്ങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാര്‍ പറയുന്നു.

Woman brutally beaten by her husband while intoxicated with drugs left home at midnight with her daughter