30
Jul 2023
Mon
30 Jul 2023 Mon

ന്യൂഡല്‍ഹി: നിരന്തരം പീഡിപ്പിച്ച ബന്ധുവായ യുവാവിനെ കുത്തിക്കൊന്ന് യുവതി. ഡൽഹിയിലെ ശാസ്ത്രിപാർക്കിലാണ് സംഭവം. സുഹൃത്തിന്റെ ഭർത്താവിനെ കൂട്ടിയായിരുന്നു കൊലപാതകം. സംഭവത്തിൽ ഉത്തർപ്രദേശിലെ ബദാവൂൻ സ്വദേശിനിയായ 20കാരിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുപിയിലെ കാസ്ഗഞ്ച് സ്വദേശിയായ അബൂജർ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു മുൻപ് അബൂജർ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. അബൂജറും യുവതിയുടെ ഭർത്താവും ബന്ധുക്കളാണ്. കഴിഞ്ഞ ജനുവരിയിൽ ഭർത്താവ് അസുഖബാധിതനായി മരിച്ചിരുന്നു. ഇതിനു ശേഷം ലൈംഗികചൂഷണം കൂടി.

ഇതോടെ അബൂജറിൽ നിന്ന് രക്ഷപ്പെടാനായി ഉറ്റസുഹൃത്തിന്റെ ഭർത്താവായ ഇർഫാനോട് സഹായം തേടുകയായിരുന്നു. 20കാരനെ കൊന്ന് പ്രതികാരം വീട്ടാനായിരുന്നു യുവതിയുടെ പദ്ധതി. ഇതോടെ ശല്യം ഒഴിവാകുമെന്നും കരുതി. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഇർഫാൻ നസമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. ഡൽഹിയിലെ ശാസ്ത്രിപാർക്കിലുള്ള ഡിഡിഎ ഹൗസിങ് സൊസൈറ്റിയിലാണ് ഇർഫാനും കുടുംബവും കഴിയുന്നത്.

കഴിഞ്ഞ ദിവസം ശാസ്ത്രി പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബേല ഫാമിൽ അബൂജറിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്താകുന്നത്. കഴുത്തിലും വയറിലുമടക്കം മാരക മുറിവുകളോടെ വിവസ്ത്രനായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടർന്ന് പരിസരത്തെ 20ഓളം സിസിടിവി കാമറകൾ പരിശോധിച്ചതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നാലെ പ്രതികളെ പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

സംഭവ ദിവസം യമുനാ നദി കാണാമെന്ന് പറഞ്ഞ് യുവതി അബൂജറിനെ ബേല ഫാമിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടേക്ക് ഇർഫാൻ നേരത്തെ എത്തിയിരുന്നു. ഇതിനു ശേഷമാണ് അബൂജറുമായി യുവതി എത്തിയത്. പിന്നാലെ ഇരുവരും ചേർന്ന്