30
May 2025
Thu
30 May 2025 Thu
woman who choped husband in to pieces seeks to study LLB in jail to fight case

അവിഹിത ബന്ധം എതിര്‍ത്ത മെര്‍ച്ചന്റ് നേവി ഓഫിസറായ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ചേര്‍ന്ന് കൊന്ന് കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലിട്ട് കോണ്‍ക്രീറ്റ് ചെയ്ത കേസില്‍ പിടിയിലായ ഭാര്യ ജയിലില്‍ നിയമപഠനത്തിന് അനുമതി തേടി രംഗത്ത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സൗരഭ് രാജ് പുത് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ മുസ്‌കാന്‍ റസ്തോഗി സ്വന്തം കേസ് വാദിക്കാന്‍ നിയമം പഠിക്കാനുള്ള നീക്കം നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്‍എല്‍ബി പഠനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌കാന്‍ ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. തനിക്കുവേണ്ടി കേസ് വാദിക്കാന്‍ ആരും വരില്ലെന്നു കണ്ടതോടെയാണ് മുസ്‌കാന്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വിവരം. മുസ്‌കാനെയും കാമുകന്‍ സഹില്‍ ശുക്ലയെയും കാണാന്‍ ജയിലില്‍ ആരും വരുകയുണ്ടായില്ല. നിലവില്‍ സര്‍ക്കാര്‍ അഭിഭാഷകരാണ് ഇരുവര്‍ക്കും വേണ്ടി ഹാജരാവുന്നത്.

പ്രണയത്തിലായിരുന്ന സൗരഭ് രാജ്പുതും മുസ്‌കാന്‍ റസ്തോഗിയും 2016ലായിരുന്നു വിവാഹിതരായത്. വിവാഹശേഷം ഭാര്യക്കൊപ്പം കൂടുതല്‍ സമയം ചെലവിടാനായി സൗരഭ് നേവിയിലെ ജോലി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായതോടെ സൗരഭ് ഭാര്യയുമായി വാടകവീട്ടിലേക്ക് താമസം മാറി. 2019ല്‍ ഇരുവര്‍ക്കും മകള്‍ ജനിക്കുകയും ചെയ്തു. ഇതിനിടെ തന്റെ സുഹൃത്തായ സഹിലുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞതോടെ ഇരുവരുടെയും വിവാഹജീവിതത്തില്‍ വിള്ളല്‍ വീണു.

വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചെങ്കിലും ഇതുവേണ്ടെന്നു വച്ച സൗരഭ് 2013ല്‍ നേവിയില്‍ തിരികെ ജോലിക്കു കയറി. 2025 ഫെബ്രുവരി 28ന് ദമ്പതികളുടെ മകളുടെ ആറാം ജന്മദിനമായിരുന്നു. മകളുടെ പിറന്നാളാഘോഷിക്കുന്നതിനായി ഫെബ്രുവരി 24ന് സൗരഭ് വീട്ടിലെത്തി. ഇതോടെ സൗരഭിനെ വകവരുത്താന്‍ മുസ്‌കാനും സഹിലും പദ്ധതിയിട്ടു.

മാര്‍ച്ച് നാലിന് മുസ്‌കാന്‍ സൗരഭിനുള്ള ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. സൗരഭ് ഗാഢനിദ്രയിലായതോടെ ഇരുവരും ചേര്‍ന്ന് കുത്തിക്കൊല്ലുകയും മൃതദേഹം 15 കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തു. മൃതദേഹഭാഗങ്ങള്‍ വീപ്പയ്ക്കുള്ളില്‍ ഇട്ടശേഷം ഇതിനു മുകളില്‍ കോണ്‍ക്രീറ്റ് ഇട്ടു നിറച്ചു.
തുടര്‍ന്ന് ഇരുവരും സൗരഭ് യാത്ര പോയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഫോണുമായി മണാലിയിലേക്കു പോവുകയും ഇവിടെ നിന്നുള്ള ഫോട്ടോകള്‍ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ ഇടുകയും ചെയ്തു.

എന്നാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ടും സൗരഭ് എടുക്കാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് മുസ്‌കാരനെയും സഹിലിനെയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വെളിപ്പെടുന്നത്. അപ്പോഴേക്കും കൊലപാതകം നടന്ന് 14 ദിവസം പിന്നിട്ടിരുന്നു. വീപ്പയ്ക്കുള്ളിലെ കോണ്‍ക്രീറ്റ് പൊട്ടിച്ചാണ് മൃതദേഹഭാഗങ്ങള്‍ പുറത്തെടുത്തത്.

ALSO READ: നേവി ഓഫിസറെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്ന് കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലിട്ട് കോണ്‍ക്രീറ്റ് ചെയ്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക