വംശഹത്യയിലുടെ മാത്രമേ ഇന്ത്യയിൽ ഏക സംസ്കാരം കൊണ്ടു വരാൻ പറ്റുകയുള്ളു എന്നും അതിന് അത് നാം ഒരിക്കലും സമ്മതിക്കുകയില്ലെന്നും കമൽ ഹാസൻ. ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരത എന്ത് വില കൊടുത്തും നാം സംരക്ഷിക്കും . ഞാൻ എഴുതിയ കഥയിൽ വർഗീയ വിഷം കലർത്തിയാൽ ഞാൻ സമ്മതിക്കില്ല . ഞാൻ വളർന്നു വന്ന ഇന്ത്യ ജാതിയോ മതമോ കലർന്ന കലഹത്തിന്റെ ഇന്ത്യ ഉണ്ടാവാതിരിക്കട്ടെ . ഏക സംസ്കാരം വളരെ മോശമാണ്. അത് ഒരു മേഖലയിലും പാടില്ല.
|
ഗൊഡ്സെ ഒരു ഇന്ത്യനാണെന്ന് ഒരു യുവാവ് പറഞ്ഞു . അവർക്ക് ചരിത്രം അറിയില്ല . ഹേ റാം ദുരുപയോഗപ്പെടുത്താൻ അനുവദിക്കരുത്. മോഹൻദാസ് കരംചന്ദ് ഗാന്ധിയെ മറ്റു ഗാന്ധിമാരുമായി കൂട്ടരുത്. ഭാരത് ജോഡോ യാത്ര ഇന്ത്യയെ രക്ഷപ്പെടുത്താൻ ഉള്ളതാണ്. ഞാൻ ആ പാർട്ടിയിൽ ചേരുന്നു എന്നതല്ല അർഥം. ഇന്ത്യയെ ഐക്യപ്പെടുത്താൻ ഉള്ളതാണ്.
തമിഴ് സിനിമയിൽ ഞാൻ താരമാണ്. അതിനായി അത്യധ്വാനം ചെയ്യുന്നു. പൈസ കൂടുതൽ കിട്ടിയാൽ മലയാളത്തിലും അഭിനയിക്കും. ഞാൻ കള്ളക്കടത്തുകാരനല്ല. ഞാൻ ദൈവവിശ്വാസിയല്ല. പക്ഷേ ഞാൻ അഭിനയിക്കും. ഫാഷിസത്തെ എതിർക്കും. ഹേ റാം കാണുക. ഇന്ത്യയെ കാണുക. ഫാഷിസം വന്നാൽ ആദ്യം പിടിക്കുന്നത് വിനോദമേഖലയെ ആയിരിക്കും. പിന്നെയാവും മറ്റുള്ളവരെ. കമലഹാസനെ കണ്ട് നിങ്ങൾ ഒരുമിക്കണ്ട. നിങ്ങൾക്ക് വേണമെങ്കിൽ ഒരുമിക്കാം.
എന്നെയും നിങ്ങൾ മറക്കും. പക്ഷേ അഭിനയം ഓർമിക്കും. അക്കരെ പച്ച സാഹിത്യം വേണമെന്നില്ല. സാഹിത്യം കൂടുതൽ സിനിമയിൽ വരും. ഈ കൈയടികളാണ് എന്നെ നയിക്കുന്നത്. ബഹുസ്വരത എന്നാൽ ഭാഷ ഒഴിവാക്കലല്ല. ആളുകൾ വോട്ട് വിൽക്കുന്നതിനാൽ എന്നെ പോലുള്ളവർ വിജയിക്കില്ല. കേരളത്തിൽ താരങ്ങൾ മതങ്ങളെ വിമർശിക്കാത്തത് സ്വന്തം സുരക്ഷ ആലോചിച്ചാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.



