07
Oct 2023
Sun
07 Oct 2023 Sun

200 കടന്നില്ല; ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ വീണ് ഒസീസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ആതിഥേയരുടെ ബൗളിങ്ങിന് മുന്നില്‍ വീണ് കംഗാരുക്കള്‍. ഇരുരാജ്യങ്ങളുടെയും ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പേര് കേട്ട ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മൊത്തം സ്‌കോര്‍ 200 കടത്താന്‍ പോലും കഴിഞ്ഞില്ല. 49.3 ഓവറില്‍ 199ന് ഓള്‍ ഔട്ടായി. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 200 ആയി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും (52 പന്തില്‍നിന്ന് 41) സ്റ്റീവ് സ്മിത്തും (71 പന്തില്‍നിന്ന് 46 റണ്‍സ്) ആണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അവസാന ഓവറുകളില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ രക്ഷാപ്രവര്‍ത്തനം (35 പന്തില്‍നിന്ന് 28) ആണ് സ്‌കോര്‍ 199ല്‍ എത്തിച്ചത്.

ഇന്ത്യക്ക് വേണ്ടി രവീന്ദ്രജഡേജ മൂന്ന് വിക്കറ്റ് നേടി. കുല്‍ദീപ് യാദവും ബുംറയും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജും ഹാര്‍ദിക് പാണ്ഡ്യയും അശ്വിനും ഓരോ വിക്കറ്റുകളും വീഴ്ത്തി.

ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ മിച്ചല്‍ മാര്‍ഷിനെ ഓസ്‌ട്രേലിയക്ക് നഷ്ടമായി. താരം സംപൂജ്യനായി കൂടാരം കയറി. ജസ്പ്രിത് ബുമ്‌റയുടെ പന്തില്‍ വിരാട് കോഹ്ലിക്ക് പിടി നല്‍കിയാണ് മാര്‍ഷിന്റെ മടക്കം.

പിന്നീട് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് വാര്‍ണര്‍ക്കൊപ്പം ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കി. സ്‌കോര്‍ 74ല്‍ നില്‍ക്കെ കുല്‍ദീപ് യാദവ് ഇന്ത്യയെ വീണ്ടും മടക്കിയെത്തിച്ചു. വാര്‍ണറെ താരം സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കി. 52 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം വാര്‍ണര്‍ 41 റണ്‍സ് കണ്ടെത്തി.

അര്‍ധ സെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്നു സ്റ്റീവ് സ്മിത്തിനെ ജഡേജ കൂടാരം കയറ്റി. താരം 46 റണ്‍സെടുത്തു. അഞ്ച് ബൗണ്ടറികളും സ്മിത്ത് അടിച്ചു.

മികച്ച രീതിയില്‍ മുന്നേറിയ മര്‍നസ് ലബുഷെയ്‌നേയും ജഡേജ മടക്കി. താരം 27 റണ്‍സ് കണ്ടെത്തി. അതേ ഓവറിന്റെ നാലാം പന്തില്‍ അലക്‌സ് കാരിയേയും ജഡേജ മടക്കിയതോടെ ഓസ്‌ട്രേലിയ വെട്ടിലായി. താരം പൂജ്യത്തിനു പുറത്തായി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക