15
Jun 2024
Wed
ദോഹ: ഏറ്റവും വലിയ ഭൂഗര്‍ഭ കാര്‍ പാര്‍ക്കിങ് റെക്കോഡ് ഖത്തറിന്. മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹയ്ക്കാണ് ഗിന്നസ് ലോക റെക്കോഡ് ലഭിച്ചത്. 10017 കാറുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും.
![]() |
|
തെരുവുകളിലെ കാര്‍ പാര്‍ക്കിങ് ഒഴിവാക്കി ഇത് ഭൂഗര്‍ഭ പാര്‍ക്കിങ് ഇടത്തിലേക്ക് മാറ്റുന്നതിലൂടെ ഗതാഗതം സുഗമമാക്കാനും നടപ്പാതകള്‍ ഒരുക്കാനും കഴിയുന്നുണ്ട്. മുഷൈരിബിനു ചുറ്റുമുള്ള തെരുവുകളിലെ വാഹനങ്ങള്‍ ഭൂഗര്‍ഭ പാര്‍ക്കിങ്ങിലേക്ക് മാറ്റുന്നതിലൂടെ പൊതു ഇടങ്ങള്‍ ജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാവുമെന്ന് ഗിന്നസ് ലോകറെക്കോഡ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിക്കൊണ്ട് മുഷൈരിബ് പ്രോപര്‍ട്ടീസ് സിഇഒ എന്‍ജിനീയര്‍ അലി അല്‍ കുവാരി പറഞ്ഞു.