അരിക്കൊമ്പൻ വിരണ്ടോടാൻ കാരണക്കാരനായ യുട്യൂബറെ തമിഴ്നാട് പൊലീസ് പിടികൂടി. ശനി രാവിലെ കമ്പത്തിനു സമീപമെത്തിയ അരിക്കൊമ്പന് മുകളിൽ ഡ്രോൺ പറത്തിയതാണ് ആന വിരണ്ടോടാൻ കാരണമായതും വാഹനങ്ങൾ തകർത്തതും. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ചിന്നമന്നൂർ സ്വദേശിയായ യൂട്യൂബറെ പൊലീസ് പിടികൂടിയത്.
|
നിലവിൽ കമ്പത്തെ തെങ്ങിൻ തോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിന്തുടർന്ന് സ്ഥലം വളഞ്ഞിട്ടുണ്ട്. അതേസമയം അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാനുള്ള തമിഴ്നാടിന്റെ ദൗത്യം നാളെ അതിരാവിലെ തുടങ്ങും.
ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവർ നേതൃത്വം നൽകുന്ന വെറ്ററിനറി ഡോക്ടർമാരുടെ സംഘമാകും അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുക. ശേഷം മേഘമല, വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്കാകും ആനയെ മാറ്റുക. ശ്രീവില്ലിപുത്തൂർ-മേഘമലെ ടൈഗർറിസർവിന്റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. ഭൗത്യസംഘത്തിൽ മൂന്ന് കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവരുണ്ടാകും.
അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നുമാണ് തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





