പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദനം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചത് രശ്മിയാണെന്നും നഖത്തില്‍ മുട്ടുസൂചി തറച്ചു പീഡിപ്പിച്ചെന്നും റാന്നി സ്വദേശിയായ യുവാവ് പറഞ്ഞു.
|
യുവാവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: വീട്ടിലേക്ക് പോയത് പരിചയത്തിന്റെ പുറത്താണ്. കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവ് ആയപ്പോള്‍ അതില്‍ മുളക് സ്‌പ്രേ അടിച്ചു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു കയറ്റി. മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. കൊല്ലുമെന്ന ഭയത്തില്‍ പുറത്താരോടും പറഞ്ഞില്ല. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വീടുമെന്ന് ഭീഷണിപ്പെടുത്തി. ഒരുമിച്ച് ജോലി ചെയ്ത പരിചയത്തില്‍ ആണ് ഓണക്കാലത്ത് വിളിച്ചപ്പോള്‍ വീട്ടിലേക്ക് പോയത്. തുടര്‍ന്നാണ് അവിടെ വെച്ച് ക്രൂരമര്‍ദനമേറ്റത്. ക്രൂരമര്‍ദ്ദനത്തിനു മുന്‍പ് ആഭിചാരക്രിയകള്‍ നടത്തി. ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നത്. മരിച്ചുപോയ ആരൊക്കെയോ ദേഹത്തുകയറിയപോലെയാണ് അവര്‍ സംസാരിച്ചത്’- എന്നും യുവാവ് വെളിപ്പെടുത്തി.
റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എഫ്‌ഐആറിലുണ്ട്.
ആദ്യം ഭീഷണിപ്പെടുത്തിയതിനാലാണ് ആരോടും ഒന്നും പറയാതെയിരുന്നതും പൊലീസിന് തെറ്റായ മൊഴി നല്‍കിയതെന്നും യുവാവ് പറഞ്ഞു. സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തെന്നും എഫ്‌ഐആറിലുണ്ട്.
More details have emerged about the incident in which young men were trapped in a honey trap and brutally beaten in Coipram Antalimannu, Pathanamthitta.


