ആന്ധ്രാപ്രദേശിലെ തക്കാളി കര്‍ഷകനെ അഞ്ചംഗ സംഘം കൊള്ളയടിച്ചു; നാലരലക്ഷം രൂപ കവര്‍ന്നു
|
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ തക്കാളിയുമായി പോകുകയായിരുന്ന കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ചു. നാലര ലക്ഷം രൂപയാണ് അക്രമികള്‍ കവര്‍ന്നത്. പുംഗനൂരിലെ നക്കബണ്ട മേഖലയിലാണ് സംഭവം.
പാലമേനരു മാര്‍ക്കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന ലോക രാജ് എന്ന കര്‍ഷകനെ അക്രമികള്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് ആക്രമിച്ചാണ് കൊള്ളയടിച്ചത്. അവശനായ കര്‍ഷകനില്‍നിന്ന് നാലര ലക്ഷം രൂപയും മറ്റ് വസ്തുക്കളും കവരുകയുംചെയ്തു. സംഭവത്തില്‍ പുങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം ആദ്യം കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലെ ഫാമില്‍ നിന്ന് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി മോഷണം പോയിരുന്നു. പണം തട്ടാനായി അപകടമുണ്ടാക്കി ബെംഗളൂരുവില്‍ 2.5 ടണ്‍ തക്കാളി കയറ്റിയ ട്രക്ക് തട്ടിയെടുത്തതിന് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നുള്ള ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയില്‍ വില കുതിച്ചുയരുന്നത് തക്കാളി വിപണിയില്‍ മൂല്യവത്തായ ചരക്കായി മാറിയ സാഹചര്യത്തിലാണ് കൊള്ളയും കവര്‍ച്ചയും. നിലവില്‍ കിലോയ്ക്ക് 200 രൂപയിലധികം വിലയിലാണ് തക്കാളി വില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിന്റെ വില 300 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നും മൊത്തവ്യാപാരികള്‍ പറയുന്നു.





