22
Jun 2024
Mon
22 Jun 2024 Mon

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനിടെ കനത്ത ചൂടില്‍ മരിച്ചത് 1301 തീര്‍ത്ഥാടകര്‍. ഇതില്‍ 83 ശതമാനം പേരും അനധികൃതമായി തീര്‍ത്ഥാടനത്തിന് എത്തിയവരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു. വിശുദ്ധ നഗരമായ മക്കയിലും പരിസരത്തും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി കടുത്ത ചൂടില്‍ ദീര്‍ഘദൂരം നടന്നവര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

95 തീര്‍ഥാടകര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇവരില്‍ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം തലസ്ഥാനമായ റിയാദിലേക്ക് കൊണ്ടുപോയെന്നും മന്ത്രി പറഞ്ഞു. മരിച്ച പല തീര്‍ഥാടകരുടെയും പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാലാണ് തിരിച്ചറിയല്‍ നടപടികള്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച പലരെയും മക്കയില്‍ അടക്കം ചെയ്തു. മരിച്ചവരില്‍ പകുതിയോളം ഈജിപ്തുകാരാണ്. 660 ഈജിപ്ഷ്യന്‍ തീര്‍ത്ഥാടകരാണ് മരിച്ചത്. ഇവരില്‍ 31 പേര്‍ ഒഴികെ എല്ലാവരും അനധികൃത തീര്‍ഥാടകരായിരുന്നു. അനധികൃത തീര്‍ഥാടകരെ സൗദി അറേബ്യയിലേക്ക് പോകാന്‍ സഹായിച്ച 16 ട്രാവല്‍ ഏജന്‍സികളുടെ ലൈസന്‍സ് ഈജിപ്ത് റദ്ദാക്കിയിട്ടുണ്ട്.

Hajj 2024- day of arafah

മരിച്ചവരില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള 165 തീര്‍ഥാടകരും ഇന്ത്യയില്‍ നിന്നുള്ള 98 പേരും ജോര്‍ദാന്‍, ടുണീഷ്യ, മൊറോക്കോ, അള്‍ജീരിയ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിന് തീര്‍ഥാടകരും ഉള്‍പ്പെടുന്നു. രണ്ട് യുഎസ് പൗരന്മാര്‍ മരിച്ചവരില്‍ ഉള്‍പ്പെടും.

The Kingdom of Saudi Arabia’s health minister, Fahd al-Jalajel, said on Sunday, June 23, that the death toll during the Haj 1445 AH-2024 season reached 1,301.