
പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 13ാം വയസ്സുമുതല്‍ അറുപതിലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. അറസ്റ്റിലായവരില്‍ പ്ലസ് ടു വിദ്യാര്‍ഥി, സഹോദരങ്ങളായ വ്യാപാരികള്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ കൂട്ടബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.
![]() |
|
പ്രതികളിലെ 42 പേരുടെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണില്‍ നിന്ന് പോലീസിനു ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹപാഠികളും അച്ഛന്റെ സുഹൃത്തുക്കളും അടങ്ങുന്നവരാണ് പ്രതികള്‍. 5 പേരുടെ അറസ്റ്റ് ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
10 പേരെ ശനി രാവിലെയോടെയാണ് പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. 62 പേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലയ്ക്ക് പുറത്തും തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ALSO READ: അറുപതിലേറെ പേര്‍ പീഡിപ്പിച്ചുവെന്ന് 18കാരി; അഞ്ചുപേര്‍ അറസ്റ്റില്‍