02
Sep 2023
Wed
02 Sep 2023 Wed

യു.പിയില്‍ മതംമാറ്റം ആരോപിച്ച് 15 ക്രിസ്ത്യാനികളെ അറസ്റ്റ്‌ചെയ്തു; മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസും, ബൈബിളും പിടിച്ചെടുത്തു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: മതംമാറ്റം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ 15 ക്രിസ്ത്യാനികളെ അറസ്റ്റ്‌ചെയ്തു. അറസ്റ്റിലായവരില്‍ ഏഴ് സ്ത്രീകളും ഉള്‍പ്പെടും. ഇവര്‍ക്കെതിരെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസും രജിസ്റ്റര്‍ചെയ്തു. ഗാസിയാബാദ് ജില്ലയിലെ കര്‍ഹേരയില്‍ സുവിശേഷത്തിന് പോകുകയായിരുന്നു സംഘത്തെയാണ് പിടികൂടിയത്. പണം വാഗ്ദാനം ചെയ്ത് ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നുവെന്ന പ്രദേശത്തെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി.

ദരിദ്രരായ ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇവരുടെ രീതിയെന്ന് സാഹിബാബാദ് പൊലീസ് കമീഷണര്‍ ഭാസ്‌കര്‍ വര്‍മ പറഞ്ഞു. ക്രിസ്തുമതം സ്വീകരിച്ചാലുള്ള സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നവരെ അറിയിക്കാറുണ്ടെന്ന് സംഘാടകന്‍ ദിനേശ് തങ്ങളോട് പറഞ്ഞതായും പോലീസ് പറയുന്നു.

ഇവരുടെ പക്കല്‍ നിന്ന് ബൈബിളിന്റെ പകര്‍പ്പുകള്‍, കരോള്‍ പുസ്തകങ്ങള്‍, ഗിറ്റാര്‍, സംഗീതോപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു.