കൊച്ചി: യുവാക്കളെ വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷണം വിപൂലികരിച്ച് പോലീസ്. (20 people trafficked to Iran for organ trade; Main link in Hyderabad )സംഘത്തിലെ പ്രധാന കണ്ണി ഹൈദരാബാദിലാണെന്ന് കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ പിടിയിലായ സാബിത്ത് നാസറിന്റെ മൊഴി. തുടര്‍ന്ന് ആലുവ ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചു.
|
അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തുന്നത് ഏകോപിപ്പിച്ചിരുന്നത് ഹൈദരാബാദ് സേദേശിയാണ്. സാബിത്തിനെ മൊഴിപ്രകാരം 20 പേരെ വൃക്ക കച്ചവടത്തിനായി ഇറാനിലേക്ക് കടത്തിയിട്ടുണ്ട്. ഇതില്‍ 19 പേരും ഹൈദരാബാദ് ബെംഗളൂരു സ്വദേശികളാണ്.
ഇരകളെ കുറിച്ചും ഇടപാടുകളെ കുറിച്ചും വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സാബിത്തിനെ 10 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടും. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുന്നത്.
പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ആറുമാസം മുന്‍പ് ഇറാനിലേക്ക് കൊണ്ടുപോയിരുന്നതായി സാബിത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പോലീസ് സംഘത്തിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഷമീര്‍ വീട് വിട്ട് ഒരു കൊല്ലം മുമ്പ് പോയതാണെന്ന് പിതാവ് ബഷീര്‍ പറഞ്ഞു. മകന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവയവ ദാനത്തെക്കുറിച്ച് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.
വിദേശ ബന്ധമുള്ള കേസ് ആയതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറുമെന്നും സൂചനയുണ്ട്. എന്‍ഐഎ സംഘമടക്കം സാബിത്തിനെ ചോദ്യം ചെയ്തിരുന്നു.





