മ്യൂണിക്: ആവേശം നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും കടന്ന് പെനല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ യുവനിരയെ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗില്‍ മുത്തമിട്ടു. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ 5 – 3നാണ് പറങ്കിപ്പടയുടെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് വിധി നിര്‍ണയിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടപ്പോള്‍, സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ കിക്ക് പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡിയേഗോ കോസ്റ്റ തടുത്തു.
|
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (61 ാം മിനിറ്റ്), യുവതാരം ന്യൂനോ മെന്‍ഡസ് (26ാം മിനിറ്റ്) എന്നിവരാണ് പോര്‍ച്ചുഗലിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. യുവതാരം മാര്‍ട്ടിന്‍ സുബിമെന്‍ഡി (21ാം മിനിറ്റ്), മൈക്കല്‍ ഒയാര്‍സബാല്‍ (45ാം മിനിറ്റ്) എന്നിവരാണ് സ്‌പെയിനിനായി ലക്ഷ്യം കണ്ടത്.

മത്സരത്തിലെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 25ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ടീമിനായി സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്‌പെയിന്‍ ലീഡ് നേടി. മൈക്കല്‍ ഒയാര്‍സബാലിലൂടെയാണ് സ്‌പെയിന്‍ സമനില പിടിച്ചത്.
രണ്ടാ പകുതിയും ലീഡ് നിലനിര്‍ത്തി മുന്നേറിയ സ്‌പെയിനിന് 61ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 22 എന്ന നിലയിലായി. വലതുവിങ്ങില്‍നിന്ന് ന്യൂനോ മെന്‍ഡസാണ് ഗോളൊരുക്കിയത്. ലമീന്‍ യമാലിന്റെ പ്രതിരോധം പൊളിച്ച് മുന്നോട്ടുകയറിയെത്തിയ മെന്‍ഡസ് പന്ത് ബോക്‌സിലേക്ക് മറിച്ചു. സ്പാനിഷ് താരത്തിന്റെ ദേഹത്തുതട്ടി ഉയര്‍ന്നുപൊങ്ങിയ പന്തില്‍ ക്ലോസ് റേഞ്ചില്‍നിന്ന് റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഷോട്ടോടെ മത്സരം സമനിലയില്‍. അന്താരാഷ്ട്ര ഫുട്‌ബോളിലെ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 138 ആയി.

90 മിനിറ്റിന് ശേഷവും സമനില തുടര്‍ന്നതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. 20 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ടീമുകള്‍ക്ക് സാധിക്കാതിരുന്നതോടെയാണ് പെനാല്‍റ്റി വിധിച്ചത്.
ജയത്തിന് പിന്നാലെ ആനന്ദ കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിഡിയോയും പുറത്തുവന്നു. പോര്‍ച്ചുഗലിനായി റൊണാള്‍ഡോയുടെ മൂന്നാം കിരീടമാണിത്. 2016ലെ യൂറോ കപ്പും 2019ലെ നേഷന്‍സ് ലീഗും പോര്‍ച്ചുഗല്‍ ജയിച്ചിരുന്നു.
2025 UEFA Nations League Finals: Portugal’s trophy ceremony following victory over Spain


