31
Apr 2024
Sun
31 Apr 2024 Sun
28 year old man arrested for kills wife and chopped her body into over 200 pieces

ഭാര്യയെ കൊന്ന് 200ലേറെ കഷ്ണങ്ങളാക്കി അടുക്കളയില്‍ സൂക്ഷിച്ച 28കാരന്‍ പിടിയില്‍. ബ്രിട്ടനിലാണ് സംഭവം. സംഭവത്തില്‍ നികോളാസ് മെറ്റ്‌സന്‍ പിടിയിലായി. ഹോളി ബ്രാംലി എന്ന 26കാരിയാണ് കൊല്ലപ്പെട്ടത്. ഹോളിയെ കുത്തിക്കൊന്ന ശേഷം നികോളാസ് മെറ്റ്‌സന്‍ മൃതദേഹം ഇരുന്നൂറിലേറെ കഷ്ണങ്ങളായി മുറിക്കുകയും ഇവ അടുക്കളയിലെ ഫ്രീസറില്‍ സൂക്ഷിക്കുകയുമായിരുന്നു.(28 year old man arrested for kills wife and chopped her body into over 200 pieces)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരാഴ്ച അടുക്കളയില്‍ സൂക്ഷിച്ച മൃതദേഹ ഭാഗങ്ങള്‍ 50 പൗണ്ട് നല്‍കി സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിക്കുകയും ചെയ്തു.
വിതാം നദിയില്‍ പ്ലാസ്റ്റിക് കവറുകള്‍ പൊങ്ങിക്കിടക്കുന്നതു കണ്ടവരാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. ഒരു കവറില്‍ കൈയും മറ്റൊരു കവറില്‍ മുടി വടിച്ച തലയുമായിരുന്നു. തുടര്‍ന്ന് അധികൃതര്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കൂടുതല്‍ കവറുകള്‍ ശേഖരിച്ചു. 224 മൃതദേഹ ഭാഗങ്ങളാണ് പൊലീസിനു ലഭിച്ചത്. ചില ശരീരഭാഗങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.

ഹോളിയും നികോളാസും 16 മാസം മുമ്പാണ് വിവാഹിതരായതെന്നും യുവതിയുടെ മാതാവ് കോടതിയില്‍ പറഞ്ഞു. ഹോളിയുടെ എലിവര്‍ഗത്തില്‍ പെട്ട വളര്‍ത്തുമൃഗത്തെ കൊന്ന് മിക്‌സിയില്‍ ഇട്ടടിക്കുകയും പിന്നീട് മൈ്‌ക്രോവേവ് അവനില്‍ വയ്കക്കുയും ചെയ്തിരുന്നു. വളര്‍ത്തുപട്ടിയെ വാഷിങ് മെഷീനില്‍ ഇട്ട് കൊല്ലുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഹോളി വീടുവിട്ടിറങ്ങുകയും പൊലീസ് സഹായം തേടുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഹോളിയെ നികോളാസ് അനുനയിപ്പിച്ച് തിരികെകൊണ്ടുവരികയായിരുന്നു.
ഭാര്യയെ കൊന്നതിനു ശേഷം നികോളാസ് ഭാര്യ മരിച്ചതിലൂടെ തനിക്കു കിട്ടുന്ന ഗുണങ്ങള്‍, ആരെങ്കിലും മരിച്ച ശേഷം തന്നെ വേട്ടയാടുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും പൊലീസ് കണ്ടെത്തി.

മാര്‍ച്ച് 24ന് ലിങ്കണ്‍ഷയര്‍ പൊലീസ് ഹോളിയുടെ പരാതിയില്‍ ക്ഷേമാന്വേഷണത്തിനായി ദമ്പതികളുടെ വീട്ടിലെത്തി. ഈ സമയം വാതില്‍ തുറന്ന നികോളാസ് താന്‍ ഗാര്‍ഹികാതിക്രമത്തിന് ഇരയായെന്നും തന്റെ കൈയില്‍ കടിച്ച ശേഷം ഹോളി വീടുവിട്ടിറങ്ങിയെന്നും പൊലീസിനോട് പറഞ്ഞു. കടിയേറ്റ പാടും ഇയാള്‍ കാണിച്ചുകൊടുക്കുകയുണ്ടായി. ഭര്‍ത്താവ് കൊല്ലുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഹോളി ജീവരക്ഷാര്‍ഥം കടിച്ച പാടായിരുന്നു ഇയാള്‍ പൊലീസിനെ കാണിച്ചുകൊടുത്തത്.

അപ്പോഴേക്കും ഹോളി കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിയുകയും മൃതദേഹഭാഗങ്ങള്‍ സുഹൃത്തിനെ ഉപയോഗിച്ച് പുഴയില്‍ തള്ളുകയും ചെയ്തിരുന്നു. പുഴയില്‍ നിന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെടടുത്ത ശേഷമാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും നികോളാസിനെ പിടികൂടുകയും ചെയ്തത്. വെള്ളിയാഴ്ച പ്രതി കോടതിയില്‍ കുറ്റസമ്മതം നടത്തി. എന്നാല്‍ എങ്ങനെയാണ് ഹോളിയെ കൊന്നതെന്നോ എന്തിനാണ് കൊന്നതെന്നോ ഇയാള്‍ വെളിപ്പെടുത്തിയില്ല. നികോളാസ് ഓട്ടിസ്റ്റിക് ആണെന്ന വാദവും പ്രതിഭാഗം അഭിഭാഷകന്‍ ഇതിനിടെ ഉയര്‍ത്തുകയുണ്ടായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക