16
Apr 2024
Wed
16 Apr 2024 Wed
3 sons and 2 grand children of Hamas chief Ismail Haniyeh killed in Israel attack

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ മൂന്ന് പുത്രന്മാരും രണ്ട് പേരക്കുട്ടികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹനിയ്യയുടെ പുത്രന്മാരായ ഹാസിം, ആമിര്‍, മുഹമ്മദ് എന്നിവരും മൂന്ന് പേരക്കുട്ടികളും സഞ്ചരിച്ചിരുന്ന കാറിനു നേരെ ഇസ്രായേല്‍ ബോംബാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരു പേരക്കുട്ടി പരിക്കുകളോടെ ചികില്‍സയിലാണ്. ഗസയിലെ അല്‍ ഷാദി ക്യാംപിനു നേരെയാണ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത്.(3 sons and 2 grand children of Hamas chief Ismail Haniyeh killed in Israel attack)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ മക്കളെ ലക്ഷ്യംവച്ചാല്‍ ഹമാസ് ലക്ഷ്യത്തില്‍ നിന്നു പിന്മാറുമെന്നും തങ്ങളുടെ വ്യവസ്ഥകളില്‍ ഇളവുവരുത്തുമെന്നുമാണ് ഇസ്രായേല്‍ കരുതുന്നതെങ്കില്‍ അതു നടക്കില്ലെന്നും ഹനിയ്യ പ്രതികരിച്ചു. പലസ്തീനികളുടെ ചോരയേക്കാള്‍ കൂടുതല്‍ പ്രിയപ്പെട്ടതല്ല തനിക്കു തന്റെ മക്കളുടെ ചോരയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം ഏഴുമാസം പിന്നിടുമ്പോള്‍ ഗസ ഇസ്രായേല്‍ കര, വ്യോമ ആക്രമണത്തിലൂടെ തകര്‍ത്തെങ്കിലും ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാനോ ഹമാസ് നേതാക്കളെ ഇല്ലാതാക്കാനോ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. ബന്ദികളുടെ ബന്ധുക്കളും മറ്റ് ഇസ്രായേല്യരും ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധമടക്കം ഇസ്രായേലില്‍ നടത്തിയത് കഴിഞ്ഞദിവസമാണ്. ഇസ്രായേലിനെതിരേ ഹമാസ് ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്.