തിരുവനന്തപുരം: കണിയാപുരം സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടെന്ന് പരാതി. കേരളനടനം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളില്‍ 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടു. ഇടനിലക്കാര്‍ കുട്ടികളുടെ അധ്യാപകരെ വിളിച്ചാണ് കോഴ ആവശ്യപ്പെട്ടത്. കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു. ജില്ല കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നൃത്താധ്യാപകരെ വിളിച്ച് 50,000 രൂപയാണ് ഇടനിലക്കാര്‍ കോഴ ആവശ്യപ്പെട്ടത്. 40,000 രൂപ കൊടുത്താല്‍ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് ഇടനിലക്കാര്‍ പറഞ്ഞതായി നൃത്താധ്യാപിക സ്മിതശ്രീ പ്രതികരിച്ചു. നൃത്താധ്യാപകന്‍ വിഷ്ണു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശരത് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് ശബ്ദരേഖയില്‍ പറയുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





