01
Jul 2024
Sun
01 Jul 2024 Sun
Gujarat building collapse

അഹമ്മദാബാദ്: സൂറത്തില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.(7 bodies recovered from collapsed building in Surat)  ശനിയാഴ്ചയാണ് കെട്ടിടം തകര്‍ന്ന് വീണത്. ഇന്നലെ രാത്രിയില്‍ ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു സ്ത്രീയെ ജീവനോടെ രക്ഷിക്കാന്‍ സാധിച്ചിരുന്നു. തുടര്‍ന്ന് രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൂറത്തിലെ ചീഫ് ഫയര്‍ ഓഫീസര്‍ ബസന്ത് പരീഖാണ് ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചത്. ഇനി അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും ബാക്കിയുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ സേനയും ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സൂറത്ത് പൊലീസ് കമീഷണര്‍ അനുപം സിങ് ഗെഹ്ലോട്ടും കെട്ടിടം തകര്‍ന്ന സ്ഥലത്തെത്തി. പരിക്കുകളോടെ രക്ഷപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ചു. അവശിഷ്ടങ്ങള്‍ നീക്കിയുള്ള പരിശോധന തുടരുകയാണ്.

2016-17 വര്‍ഷത്തില്‍ നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ഫ്‌ളാറ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. സമീപത്തെ ഫാക്ടറികളിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.