15
Feb 2025
Mon
15 Feb 2025 Mon
75 year old man out on bail over pocso case committed suicide

കോഴിക്കോട്ട് പോക്‌സോ കേസ് പ്രതിയായ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ സൈതലവിയെ കണ്ടെത്തിയത്.

whatsapp കോഴിക്കോട്ട് പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ 75കാരന്‍ തൂങ്ങിമരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 ആഗസ്തില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിയാണ് സൈതലവി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍.

ALSO READ: അതിജീവിതയെ വീട്ടിൽകയറി വെട്ടിയശേഷം പിതൃസഹോദരനായ പോക്സോ കേസ് പ്രതി ജീവനൊടുക്കി

\