26
Feb 2024
Mon
26 Feb 2024 Mon

പേടിക്കണം സൂര്യാഘാതത്തെ; തൊഴിലാളികളുടെ തൊഴില്‍ സമയം പുന:ക്രമികരിച്ചു
കേരളത്തിലെ വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ സമയം പുനക്രമീകരിച്ചു. സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24,25 വ്യവസ്തകള്‍ പ്രകാരം തൊഴിലാളികളുടെ തൊഴില്‍ സമയം പുന:ക്രമികരിച്ചത്. ഇതിന് ഏപ്രില്‍ 30വരെ പ്രാബല്യമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1) പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലളികള്‍ക്കും ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമം ആയിരിക്കും.

ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ ഉള്ള സമയത്തിന് ഉള്ളില്‍ 8 മണിക്കൂര്‍ ആയി നിജപ്പെടുത്തുന്നു.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്.

2)സമുദ്രനിരപ്പില്‍ നിന്ന് 3000അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകള്‍ക്ക് ഈ ഉത്തരവ് ബാധകം അല്ല.