28
May 2024
Sun
28 May 2024 Sun
EXPATRIATE DEATH DEAD BODY IN HOSPITAL

ഗുരുവായൂര്‍: പ്രവാസ ലോകത്ത് വിടപറഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹത്തില്‍ എന്നാണ്് അന്ത്യചുംബനം നല്‍കാന്‍ കഴിയുക? 12 ദിവസമായി ഭാര്യയും മൂന്ന് മക്കളും കാത്തിരിക്കുയാണ്. കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ്‌കുമാര്‍ (59) ദുബയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ മരിച്ചത് ഏപ്രില്‍ 22നാണ്. ബില്ല് അടയ്ക്കാന്‍ ബാക്കിയുള്ളതിനാല്‍ ആശുപത്രിയില്‍ നിന്നു മൃതദേഹം വിട്ടുകിട്ടിയിട്ടില്ലെന്നാണ് വിവരം. (malayali-expatriate-dies-in-gulf-family-awaits-repatriation-of-bodY)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബയില്‍ വാഹനം ഓടിച്ചിരുന്ന സുരേഷ്‌കുമാര്‍ ഏപ്രില്‍ 5ന് പനിയെ തുടര്‍ന്നാണ് സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത്. അത്ര വലിയ കുഴപ്പമൊന്നും ആ സമയത്ത് ഇല്ലായിരുന്നു. നടന്നാണ് ആശുപത്രിയിലെത്തിയത്. വൈകാതെ ന്യൂമോണിയ സ്ഥിരീകരിച്ചു. സംസാരിക്കാന്‍ കഴിയാതെ 14 ദിവസം വെന്റിലേറ്ററിലായിരുന്നു.

ആശുപത്രിയില്‍ പോകുന്നതിനു മുന്‍പ് സുരേഷ്‌കുമാര്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞാല്‍ നാട്ടില്‍ എത്തുമെന്നും മകളോട് പറഞ്ഞിരുന്നു. എന്നാല്‍, സമ്മാനങ്ങളുമായി എത്തുന്ന പിതാവിനെ കാത്തിരുന്ന അവര്‍ പിന്നീടറിഞ്ഞത് മരണ വാര്‍ത്തയാണ്.

പ്രിയതമന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഭാര്യ സുപ്രിയ പലരെയും ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഇക്കാര്യത്തില്‍ ഇടപെണമെന്നാവശ്യപ്പെട്ട സര്‍ക്കാരുകളുടെയും പ്രവാസി സംഘടനകളുടെയും സഹായം തേടുകയാണ് ഈ കുടുംബം.