26
Jun 2024
Fri
26 Jun 2024 Fri

കോഴിക്കോട്: സൗദി ജയിലിലുള്ള ഫറോക്ക് സ്വദേശി റഹീമിൻ്റെ മോചനം നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ഏത് നിമിഷവും സാധ്യമാകാനിരിക്കെ, യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവും ഉടൻ സാധ്യമാകുമെന്ന പ്രതീക്ഷയിൽ അവരുടെ കുടുംബം. നിമിഷയുടെ മോചനത്തിനായി അമ്മ പ്രേമകുകാരി ആണ് മുനിരയിൽ ഉളളത്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. പ്രാരംഭ ചർച്ചകൾ നടത്താൻ 40,000 യുഎസ് ഡോളർ ഇന്ത്യൻ എംബസി മുഖേനെ കൈമാറാൻ അനുമതി തേടി പ്രേമകുമാരി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Abdul Raheem death penalty saudi jail

യമനിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്കാകും പണം കൈമാറുക. നിമിഷപ്രിയയുടെ മോചനത്തിനായി സമാഹരിച്ച പണത്തിൽ നിന്നാണ് ഈ തുക കൈമാറുക. യെമനിലേക്ക് പണം കൈമാറാൻ ഇന്ത്യൻ പൗരന്മാർക്ക് അനുമതിയില്ല. എന്നാൽ നിമിഷപ്രിയയുടെ അമ്മയുടെ ആവശ്യവും പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അനുമതി നൽകുകയായിരുന്നു. ആഭ്യന്തരയുദ്ധം നടക്കുന്നതിനാൽ യെമൻ ഭരണകൂടവുമായി ഇന്ത്യക്ക് നയതന്ത്രബന്ധമില്ല എന്ന സാഹചര്യവുമുണ്ട്.

പണം നൽകിയ ശേഷമാകും യെമനിലെ ഗോത്രത്തലവന്മാരുമായി ചർച്ചകൾ ആരംഭിക്കുക. ചർച്ചയ്ക്കൊടുവിലാകും ബാക്കി തുക നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾ നടത്തണമെങ്കിൽ ഇന്ത്യൻ എംബസി വഴി പണം ആദ്യം കൈമാറണമെന്ന് പ്രമേകുമാരി കേന്ദ്രത്തെ അറിയിച്ചിരുന്നു. എംബസിയുടെ അക്കൗണ്ടിൽ പണം എത്തിയാൽ പ്രേമകുമാരി നിർദേശിക്കുന്നവർക്ക് പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയത്.

യമനിലെ നിയമം അനുസരിച്ച് ഇരകളുടെ കുടുംബത്തിന് ബ്ലഡ് മണി വാങ്ങി പ്രതിക്ക് മാപ്പ് നൽകാൻ കഴിയും. സഊദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം ഇത്തരത്തിൽ അണ് സാധ്യമാകുന്നത്. എന്നാല് നിഷയുടെ കേസിൽ കൊല്ലപ്പെട്ട യമനി പൗരൻ തലാലിൻ്റെ കുടുംബം ഇതുവരെ ബ്ലഡ് മണി ചോദിച്ചിട്ടില്ല. അതിനാൽ ചർച്ചയിലൂടെ ബ്ലഡ് മണി കൊടുത്ത് നിമിഷയെ മോചിപ്പിക്കുകയും ഇക്കാര്യം അവരോട് ആവശ്യപ്പെടുകയും ആണ് അമ്മയുടെ നീക്കം.

2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു.