പോലീസ് ഉദ്യോഗസ്ഥരെയടക്കം ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ യുവതിക്കെതിരേ കേസ്. കാസര്‍കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.(honey trap case filed against woman who cheat many including police officials)
|
ഐഎസ്ആര്‍ഒയിലെ ജീവനക്കാരിയെന്ന വ്യാജേന ഇന്‍സ്റ്റഗ്രാമിലൂടെ അടുപ്പം സ്ഥാപിച്ച ശ്രുതി തന്നില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ സ്വര്‍ണമാലയും തട്ടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടി കൊയിലാണ്ടി സ്വദേശിയായ യുവാവാണ് പോലീസിനെ സമീപിച്ചത്.
ഐഎഎസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന വ്യാജേന യുവതി വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യുവതിയുടെ കബളിപ്പിക്കലിന് ഇരയായ മറ്റൊരു യുവാവ് നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യുവാവിനെതിരേ ശ്രുതി പീഡന പരാതി നല്‍കിയതോടെ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്.
കബളിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും മാനഹാനി ഭയന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിവരം പുറത്തുപറയാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതാണ് തട്ടിപ്പ് തുടരാന്‍ യുവതിയെ സഹായിച്ചത്.





