മലപ്പുറം: മഞ്ചേരിയിലെ ഇസ് ലാം മതപഠനകേന്ദ്രമായ സത്യസരണിയിലേക്ക് സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ പേരിൽ സംഘപരിവാരം നടത്തിയ മാര്‍ച്ച് തടഞ്ഞെന്ന കേസില്‍ പ്രതി ചേർക്കപ്പെട്ട പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകരായ മുഴുവൻ പേരെയും കോടതി വെറുതെവിട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി സത്യസരണിയിലേക്ക് നടത്തിയ മാർച്ച് പോപുലർഫ്രണ്ട് പ്രവർത്തകർ തടയുകയായിരുന്നു. ബിജെപിയുടെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.
|
ഇതേത്തുടർന്ന് മാര്‍ച്ച് തടയുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് മഞ്ചേരി പോലിസ് പോപുലര്‍ ഫ്രണ്ട് പ്രവർത്തകർക്കെതിരേ കേസെടുക്കുകയായിരുന്നു. 2016 ആഗസ്ത് 21ന് ആയിരുന്നു സംഭവം
27 പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരേയായിരുന്നു കേസ്. മാർച്ച് തടയാൻ പോപുലർ ഫ്രണ്ട് പ്രവർത്തകർ റോഡിൽ നിലയുറപ്പിച്ചതോടെ ഹിന്ദു ഐക്യവേദി മാർച്ച് പിന്തിരിഞ്ഞുപോവുകയുമായിരുന്നു.
കേസ് പരിഗണിച്ച മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടി ബി ഫസീലയാണ് കുറ്റാരോപിതരെ വെറുതെവിട്ടത്. മുഹമ്മദലി എന്ന കുഞ്ഞാപ്പു, അബ്ദുല്‍മജീദ് ഖാസിമി, അക്ബര്‍, മുഹമ്മദ് റാഫി, ഉണ്ണി മുഹമ്മദ്, റിയാസ്, അമീര്‍, അബ്ദുല്‍ മുനീര്‍, അബ്ദുര്‍ റഷീദ്, സുബൈര്‍, മുഹമ്മദ് അശ്‌റഫ്, അബ്ദുല്‍ മജീദ്, മുഹമ്മദ് നിയാസ്, അബ്ദുല്‍ നസീര്‍, അബ്ദുല്ല, ഷഫീഖ്, ഇബ്രാഹീം, ശിഹാബുദ്ദീന്‍, മുഹമ്മദ് അന്‍സാര്‍, മുഹമ്മദ് അശ്‌റഫ്, ഷാഹുല്‍ ഹമീദ്, ഇബ്രാഹിം കുട്ടി, ഷുക്കൂര്‍, അബ്ദുല്‍ നസീര്‍, കുഞ്ഞാലി, സുലൈമാന്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





