01
Sep 2024
Mon
01 Sep 2024 Mon
PFI leaders completed two years in jail

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധന മുന്നോടിയായി എന്‍ഐഎ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച നേതാക്കളുടെ തടവറജീവിതം രണ്ടുവര്‍ഷം പൂര്‍ത്തിയായി. ഇ അബൂബക്കര്‍, പ്രഫ. പി കോയ, ഒ എം എ സലാം, ഇ എം അബ്ദുറഹ്‌മാന്‍ അടക്കമുള്ള നാല്‍പതോളം നേതാക്കളാണ് 2022 സപ്തംബര്‍ 22 മുതല്‍ ജയിലില്‍ കഴിയുന്നത്.
നേതാക്കളെയെല്ലാം കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ആറ് ദിവസം പിന്നിട്ട ശേഷം 2022 സെപ്തംബര്‍ 28നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനമേര്‍പ്പെടുത്തിയത്. പിഎഫ്‌ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നിരവധി സംഘടനകള്‍ക്കും കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതാനും ചില നേതാക്കള്‍ക്ക് മാത്രമാണ് ഇതിനിടെ ജാമ്യം ലഭിച്ചത്. അര്‍ബുദ, പാര്‍ക്കിന്‍സന്‍സ് രോഗങ്ങളടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ഇ അബൂബക്കര്‍ ജാമ്യംതേടി കഴിഞ്ഞദിവസം സുപ്രിംകോടതിയെ സമീപിക്കുകയും കോടതി അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് വിഷയത്തില്‍ നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: ജാമ്യാപേക്ഷ തള്ളിയതിനെതിരായ പിഎഫ്‌ഐ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ഹരജിയില്‍ നോട്ടിസയച്ച് സുപ്രിംകോടതി

അപൂര്‍വമായ അര്‍ബുദ ബാധയെ തുടര്‍ന്ന് ഇ അബൂബക്കറിന്റെ വയറിന്റെ 80 ശതമാനം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. 35 ശതമാനം മാത്രം ചരിവിലേ അദ്ദേഹത്തിന് കിടക്കാന്‍ സാധിക്കൂ എന്നും ഇതിനായി പ്രത്യേകമൊരുക്കിയ കിടക്കയിലാണ് അദ്ദേഹം വീട്ടില്‍ കിടന്നിരുന്നതെന്നും വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ജയില്‍വാസം അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ കൂടുതല്‍ മോശമാക്കിയിരിക്കുകയാണെന്നും കുടുംബം പറയുകയുണ്ടായി. മതിയായ ചികില്‍സയും പരിചരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇ അബൂബക്കര്‍ ഏറെ അവശനാണെന്നാണ് കുടുംബം നല്‍കുന്ന വിവരം.

പിഎഫ്‌ഐയുടെ മുന്‍ ദേശീയ ചെയര്‍മാനായ ഒ എം എ സലാം മെഡിക്കല്‍ വിദ്യാര്‍ഥിയായ മകളുടെ അപകടമരണത്തെ തുടര്‍ന്ന് സംസ്‌കാരച്ചടങ്ങില്‍ സംബന്ധിക്കാന്‍ കോടതി അനുമതിയോടെ നാട്ടിലെത്തിയിരുന്നു.

ALSO READ: മകളുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച് ഒഎംഎ സലാം ജയിലിലേക്കു മടങ്ങി