|
ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഷിയാ സായുധ സംഘമായ ഹിസ്ബുല്ലയുടെ ആസ്ഥാനത്ത് ഉൾപ്പെടെ ഇസ്രായേലിന്റെ വ്യാപക ബോംബാക്രമണം. തെക്കൻ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിൽ ജനവാസമേഖലയിലെ നാല് കെട്ടിടങ്ങൾ പൂർണമായി തകർന്നു. ഹിസ്ബുല്ല മേധാവി സയ്യിദ് ഹസൻ നസ്‌റുല്ല അടക്കമുള്ള നേതാക്കളേ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹസൻ നസ്‌റുല്ല സുരക്ഷിതനാണെന്ന് ഇറാൻ്റെ press TV റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിൽ പത്തോളം പേര് കൊല്ലപ്പെട്ടതായി ആണ് റിപ്പോർട്ട്. നൂറോളം പേർക്ക് പരിക്കുണ്ട്. ഒരാഴ്ചയിലേറെ ആയി ഇസ്രായേൽ നടത്തിവരുന്ന ആക്രമണത്തിൽ ഇതിനകം 700 ലേറെ പേരാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തോളം പേർക്ക് പരുക്കേറ്റു. ആക്രമണത്തെ തുടർന്ന് വ്യാപക പലായനവും നടക്കുന്നുണ്ട്.
പിന്നാലെ ലബനാനിൽ കരയാക്രമണത്തിനായി ഇസ്രായേൽ തയാറെടുപ്പ് നടത്തിവരുന്ന തിനിടെയാണ് പുതിയ ബോംബ് വർഷം. സയണിസ്റ്റ് സേനയും യുദ്ധ ടാങ്കറുകളും ലബനാൻ അതിർത്തിയിൽ നിരന്നതായാണ് റിപ്പോർട്ടുകൾ ഉണ്ട്. ഇതിൻ്റെ ഫോട്ടോയും പുറത്തുവന്നു.
Israel bombed Beirut buildings reportedly targeting Hezbollah leader


