29
Oct 2024
Sat
29 Oct 2024 Sat
ADGP MR Ajith Kumar

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ റിപോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത് മാരത്തണ്‍ യോഗത്തില്‍. (Report against ADGP MR Ajith Kumar to be submitted today) ഇതിന് വേണ്ടി പൊലീസ് ആസ്ഥാനത്ത് ഇന്നലെ രാത്രി നടന്നത് എട്ടു മണിക്കൂര്‍ നീണ്ട യോഗം. റിപോര്‍ട്ട് ഇന്ന് തന്നെ സമര്‍പ്പിക്കാനാണു തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രാത്രി 11 മണിക്ക് ശേഷവും യോഗം തുടര്‍ന്നതായാണു വിവരം.

ALSO READ: ഇസ്രായേലിനെതിരേ ഇറാഖി പോരാളികളും; ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ഇന്നലെ രാത്രിയോടെയാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്. പി.വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതികളിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കുക.

അന്‍വര്‍ നല്‍കിയ പരാതികളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് അന്വേഷണ സംഘാംഗങ്ങളെ അറിയിച്ചു.

ഇന്ന് രാവിലെ തന്നെ ഇരു റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. ഡിജിപി നല്‍കുന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശിപാര്‍ശകളും പരിശോധിച്ച ശേഷമാവും അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുക.

പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച, സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെട്ടതായാണ് വിവരം. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഡിജിപിക്കെതിരേ നടപടി വരുമെന്നാണ് കരുതുന്നത്. നിയമസഭാ സമ്മേളനത്തിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.