29
Oct 2024
Sun
29 Oct 2024 Sun
Kollam Ernakulam Special MEMU Service from tomorrow

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: യാത്രാദുരിതത്തെക്കുറിച്ചുള്ള തുടര്‍ച്ചയായ പരാതികളെത്തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം – എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം (Kollam Ernakulam Special MEMU Service from tomorrow). നാളെ (October 7) മുതല്‍ 2025 ജനുവരി വരെ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചത്. തുടര്‍ന്ന് സര്‍വീസ് നീട്ടുമോയെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. നീട്ടാനാണ് സാധ്യത.

എട്ടു കോച്ചുകളുള്ള മെമുവാണ് കോട്ടയം വഴി സര്‍വീസ് നടത്താന്‍ പോകുന്നത്. ശനിയാഴ്ചും ഞായറാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. കൊല്ലത്തു നിന്നും രാവിലെ 6.15 ന് പുറപ്പെടുന്ന മെമു രാവിലെ 9.35 ന് എറണാകുളം ജങ്ഷന്‍ (സൗത്ത്) സ്റ്റേഷനില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ഷെഡ്യൂള്‍. തിരികെ 9.50 ന് എറണാകുളത്തു നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തും. ആകെ 16 സ്റ്റോപ്പുകളാണ് ഇതിനിടയില്‍ ഉണ്ടാകുക.

കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്നത് ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു.

ട്രെയിന്‍ ഷെഡ്യൂള്‍

കൊല്ലം (രാവിലെ 6.15), ശാസ്താംകോട്ട (6.34), കരുനാഗപ്പള്ളി (6.45), കായംകുളം (6.59), മാവേലിക്കര (7.07), ചെങ്ങന്നൂര്‍ (7 18), തിരുവല്ല (7.28), ചങ്ങനാശ്ശേരി (7.37), കോട്ടയം (7.56), ഏറ്റുമാനൂര്‍ ( 8.08), കുറുപ്പന്തറ (8.17), വൈക്കം റോഡ് (8.26), പുറവം റോഡ് ( 8.34), മുളംതുരുത്തി (8.45), തൃപ്പൂണിത്തുറ (8.55), എറണാകുളം (9.35).

തിരികെ കൊല്ലത്തേക്ക്

എറണാകുളം (രാവിലെ 9.50), തൃപ്പൂണിത്തുറ (10.07), മുളംതുരുത്തി (10.18), പിറവം റോഡ് (10.30), വൈക്കം റോഡ് ( 10.38), കുറുപ്പന്തറ (10.48), ഏര്‌റുമാനൂര്‍ (10.57), കോട്ടയം (11.10), ചങ്ങനാശ്ശേരി (11.31), തിരുവല്ല (11.41), ചെങ്ങന്നൂര്‍ ( 11.51), മാവേലിക്കര ( 12.03), കായംകുളം (12.13), കരുനാഗപ്പള്ളി (12.30), ശാസ്താംകോട്ട (12.40), കൊല്ലം (1.30)

Kollam Ernakulam Special MEMU Service from tomorrow