16
Oct 2024
Sat
16 Oct 2024 Sat
women jailed for life for murdering parents

എസെക്‌സ്: പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ മാതാപിതാക്കളെ കൊന്ന് മൃതദേഹങ്ങള്‍ക്കൊപ്പം നാല് വര്‍ഷം ജീവിച്ച യുവതിക്ക് ജീവപര്യന്തം. (Women jailed for life for murdering parents and live with dead bodies)  36 കാരിയായ വിര്‍ജീനിയ മക്കല്ലഫ് ആണ് മനസ്സാക്ഷിയെ നടക്കുന്ന ക്രൂരത ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെംസ്ഫോര്‍ഡ് ക്രൗണ്‍ കോടതി 36 വര്‍ഷം തടവിനാണ് യുവതിയെ ശിക്ഷിച്ചത്. പിതാവ് ജോണ്‍ മക്കല്ലൗവിനെയും (70) അമ്മ ലോയിസ് മക്കല്ലോയെയുമാണ് (71) മകള്‍ വിര്‍ജീനിയ കൊലപ്പെടുത്തിയത്.

2019 ജൂണില്‍ എസെക്‌സിലെ ഗ്രേറ്റ് ബാഡോവിലുള്ള ഇവരുടെ വീട്ടിലാണ് നടക്കുന്ന കൊലപാതകങ്ങള്‍ നടന്നത്. പിതാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. അമ്മയെ ചുറ്റിക കൊണ്ട് അടിച്ചു ബോധം കെടുത്തിയ ശേഷം കത്തി ഉപയോഗിച്ച് നെഞ്ചില്‍ ഒന്നിലധികം തവണ കുത്തി മരണം ഉറപ്പാക്കുകയായിരുന്നു.

ALSO READ: കൊച്ചിയിലെ കൂട്ട മൊബൈല്‍ മോഷണം; ഫോണുകള്‍ ഡല്‍ഹിയിലെ ‘ചോര്‍ ബസാറി’ല്‍; പോലീസ് പിന്നാലെ

കൊലപാതകങ്ങള്‍ക്ക് ശേഷം നാല് വര്‍ഷമാണ് പ്രതി മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ക്കൊപ്പം താമസിച്ചത്. പിതാവിന്റെ മൃതദേഹം മക്കല്ലോയുടെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തി.

ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചററായി ജോലി ചെയ്തിരുന്ന പിതാവിനായി വിര്‍ജീനിയ ഒരു താല്‍ക്കാലിക ശവകുടീരം നിര്‍മ്മിച്ചിരുന്നു. വീടിന്റെ മുകളിലത്തെ നിലയില്‍ സ്ലീപ്പിംഗ് ബാഗില്‍ പൊതിഞ്ഞ രീതിയില്‍ ആയിരുന്നു മാതാവ് ലോയിസ് മക്കല്ലോയുടെ മൃതദേഹം. മൃതദേഹം ഈ രീതിയില്‍ സൂക്ഷിച്ചു വച്ചത് എന്തിനാണെന്ന് വ്യക്തമല്ല.

മാതാപിതാക്കള്‍ക്ക് സുഖമില്ല എന്നായിരുന്നു വിര്‍ജീനിയ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും മാതാപിതാക്കളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.