ദുബൈ: ഈ വര്‍ഷത്തെ അവസാനത്തെ യാത്ര സീസണ്‍ അടുക്കുന്നതോടെ വീണ്ടും വിമാന ടിക്കറ്റ് രുത്തന്നെ കൂട്ടാനൊരുങ്ങുന്നു. GCC രാജ്യങ്ങളിലെ പ്രവാസികള്‍ അടക്കമുള്ളവര്‍ നാട്ടിലേക്കുള്ളതും അവധിക്കാല യാത്രകളും ആസൂത്രണം ചെയ്യുന്ന സീസണ്‍ കൂടിയാണിത്. അതുകൊണ്ട് തന്നെ യാത്രക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനനിരക്ക് ഇത്തവണയും കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ന്യൂഇയര്‍, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്കും ഉയര്‍ന്ന വിമാനനിരക്ക് വലിയ രീതിയില്‍ ബാധിക്കും. കാലങ്ങളായി പ്രവാസികള്‍ നേരിടുന്ന ഈ പ്രശ്‌നത്തില്‍ എപ്പോള്‍ ഒരു പരിഹാരമാകും എന്ന ചോദ്യം പരസ്പരം ചോദിക്കുകയല്ലാതെ ഇതിന് ഇതിവുരെ പരിഹാരം ആയിട്ടില്ല.
|
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് ശരാശരി 10.81 ശതമാനം വരെ ഇപ്പോള്‍ തന്നെ കൂടുതലാണ്. കുവൈറ്റിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മാത്രമാണ് ഇപ്പോള്‍ കുറവ്. കഴിഞ്ഞ ശൈത്യകാലത്തെ അപേക്ഷിച്ച് കുവൈത്തിലേക്ക് 7.33 ശതമാനം നിരക്ക് കുറവുണ്ട്. ഉയര്‍ന്ന യാത്രാ ഡിമാന്‍ഡ്, പണപ്പെരുപ്പ സമ്മര്‍ദം, വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് വിലക്കയറ്റത്തെ നയിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
ഉയര്‍ന്ന നിരക്കുകള്‍ ഉണ്ടെങ്കിലും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ലണ്ടന്‍, പാരീസ് തുടങ്ങിയ ജനപ്രിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മടി കാണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രാവല്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസായ വീഗോയുടെ അഭിപ്രായത്തില്‍, ജിസിസി രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഗരം ഈജിപ്ത് തലസ്ഥാനമായ കൈറോയാണ്. വിഗോയുടെ ഇതുവരെയുള്ള ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയനുസരിച്ച് ജിദ്ദ, ഇസ്താംബുള്‍, കൊച്ചി, ബാങ്കോക്ക്, ലാഹോര്‍, ലണ്ടന്‍, ദുബായ്, കുവൈറ്റ് എന്നിവ ഏറ്റവും കൂടുതല്‍ തിരഞ്ഞ ആദ്യ പത്ത് നഗരങ്ങളില്‍ പെടും. ഈ നഗരങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ വിലക്കുറവ് ലഭിക്കുന്നതിനായി കഴിയുന്നത്ര നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്.
അതേസമയം, സീസണ്‍ വരുന്നതിനാല്‍ നേരത്തെ ബുക്ക് ചെയ്താല്‍ വലിയ തോതില്‍ കുറവുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. 30 ദിവസത്തിനുമുന്‍പ് ബുക്ക് ചെയ്യുന്ന വണ്‍വേ ടിക്കറ്റുകളുടെ നിരക്കിലാണ് കുറവുള്ളത്. ദീപാവലിക്കാലമായ 2023 നവംബര്‍ 10 മുതല്‍ 16 വരെയും 2024 ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ മൂന്നുവരെയുള്ള വിമാനനിരക്കുകള്‍ തമ്മില്‍ വിശകലനം ചെയ്തപ്പോഴാണ് ഈ വ്യത്യാസം വ്യക്തമായത്.
If you don’t book a ticket early to come home, you will have to pay more
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





