26
Nov 2024
Sun
26 Nov 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: ചുട്ടിപ്പാറ ഗവ നഴ്സിങ് കോളജ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ അമ്മു സജീവി(22) ൻ്റെ ആത്മഹത്യ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ആണ് വിവരങ്ങൾ ലഭിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിനാൽ ഇവർ ഇപ്പൊൾ കൊട്ടാരക്കര സബ് ജയിലിൽ ആണ്. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് പോലീസ് ഹരജി നൽകും. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വിശദ വിവരങ്ങൾ പുറത്തു വരൂ എന്നാണ് പോലിസ് പറയുന്നത്.

തിരുവനന്തപുരം അയിരൂപാറ സ്വദേശിയായ അമ്മു സജീവ് വെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികളാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സഹപാഠികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക സൂചനകളുടെ അടിസ്ഥാനത്തിലാണ്  പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.  മൊഴികളിലെ വൈരുധ്യവും ഫോണ്‍ വിവരങ്ങളും അടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താൻ ആണ് പ്രതികളെ വിട്ടുകിട്ടാൻ പോലിസ് ചൂണ്ടിക്കാട്ടുന്നത്.

കോളേജിലെ ടൂറുമായി ബന്ധപ്പെട്ട പണം അറസ്റ്റിലായ മൂന്ന് കൂട്ടികള്‍ തിരിമറി നടത്തിയിരുന്നുവെന്നും ഇത് അമ്മു എതിര്‍ത്തതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നുമാണ് പ്രഥമിക വിവരം. ഇത് ശരിയാണെന്ന സൂചന ലഭിച്ചു.

പ്രതികളുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു.

ആത്മഹത്യാക്കുറിപ്പിന് സമാനമായി അമ്മുവിന്‍റെ മുറിയിൽ നിന്ന് കണ്ടെത്തിയ I Quit  എന്നെഴുതിയ കുറിപ്പ്, അമ്മുവിന്‍റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമാണ് ആത്മഹത്യാ പ്രേരണ കേസ് എടുക്കാൻ നിർണായകമായത്. ‘ഐ ക്വിറ്റ്’ എന്ന വാചകം ഉൾപ്പെടെ നോട്ട് ബുക്കിൽ നിന്നു പോലിസ് കണ്ടെത്തി. വലിയ തോതിൽ മാനസിക പ്രയാസങ്ങൾ സഹപാഠികളില്‍ നിന്നുണ്ടായതാകാം  ആത്മഹത്യയിലേക്ക് നയിച്ചതെന്നു പോലിസിന് വ്യക്തമായിട്ടുണ്ട്. ടൂറുമായി ബന്ധപ്പെട്ട ‌സാമ്പത്തിക ആരോപണം, ലോഗ് ബുക്ക് കാണാതായ സംഭവം, അമ്മുവിനെ ടൂർ കോഓഡിനേറ്ററാക്കിയത് തുടങ്ങി പല പ്രശ്നങ്ങൾ സഹപാഠികൾക്കിടയിൽ ഉണ്ട്. ഇതിൽ എല്ലാം വ്യക്തത വരുത്തണം.