വയനാട് പഞ്ചാരകൊല്ലിയില്‍ ദൗത്യത്തിനിടെ കടുവ ആക്രമിച്ച ആര്‍ആര്‍ടി അംഗത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് വിവരം. (Tiger attack on the mission team in Wayanad) ജയസൂര്യക്ക് വലത് കൈക്കാണ് പരിക്കേറ്റത്.കടുവ തിരയു്‌ന ദൗത്യത്തിനിടെ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. ഷീല്‍ഡ് കൊണ്ട് പ്രതിരോധച്ചതിനാലാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. കടുവയുടെ നഖം കൊണ്ട് കൈക്ക് പരിക്കേറ്റ മക്കിമല സ്വദേശി യസൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
|
മാനന്തവാടിയിലെ ആര്‍ആര്‍ടി അംഗമാണ് ജയസൂര്യ. കടുവക്ക് വെടിയേറ്റതായി സംശയമുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
പരിക്കേറ്റ ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിക്കും. കടുവയ്ക്കായുള്ള തിരച്ചിലിനിടെയാണ് കടുവ ആര്‍ആര്‍ടി അംഗത്തെ ആക്രമിച്ചത്. കടുവ ചാടി വീണ് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി ഒആര്‍ കേളു പറഞ്ഞു.
ALSO READ: രഹസ്യസംഗമത്തിനിടെ കരഞ്ഞതിന് കാമുകിയുടെ കുഞ്ഞിനെ തല ഭിത്തിയിലിടിപ്പിച്ചു കൊന്ന് കാമുകന്‍
ജയസൂര്യക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. പരിക്കേറ്റയാളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കടുവയുടെ ആക്രമണത്തില്‍ രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആര്‍ആര്‍ടി അംഗത്തെയും കടുവ ആക്രമിച്ചത്. വനത്തിനുള്ളില്‍ വെച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഘങ്ങളായുള്ള കടുവയ്ക്കായുള്ള തിരിച്ചിലിനിടെയാണ് ജയസൂര്യയെ കടുവ ആക്രമിച്ചത്.
എട്ട് പേരടങ്ങുന്ന എട്ട് സംഘവും, 20 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവുമാണ് പഞ്ചാരക്കൊല്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നത്തെ തിരച്ചിലിന്റെ ഭാഗമാകുന്നത്. കടുവയെ കണ്ടാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. ബേസ് ക്യാമ്പില്‍ ആളുകള്‍ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.





