26
Jan 2025
Fri
26 Jan 2025 Fri
Supreme court issues interim order over waqf amendment act

2020ലെ ബംഗളൂരു കലാപ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനും വിചാരണ ആരംഭിക്കുന്നതിനും ഇനിയും എത്രകാലം വേണമെന്ന് എന്‍ഐഎയോട് സുപ്രിംകോടതി. (Supreme Court Asks NIA About Time Needed To Commence Trial In 2020 Bengaluru Riots)  കേസില്‍ യുഎപിഎ പ്രകാരം പ്രതിചേര്‍ക്കപ്പെട്ട ശബ്ബാര്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 ആഗസ്ത് 11ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. 2020 ആഗസ്ത് 11ന് ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്‌റ്റേഷനുകള്‍ക്കു മുന്നില്‍ തടിച്ചു കൂടിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിച്ചു എന്നാണ് പോലീസ് ആരോപണം.

ALSO READ: തെരുവുനായ്ക്കളെ ഓടിക്കാന്‍ മുത്തച്ഛന്‍ വച്ച വെടികൊണ്ടത് അഞ്ചുവയസ്സുകാരനായ പേരക്കുട്ടിക്ക്

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹരജിക്കാരന്‍ നാല് വര്‍ഷവും ഒരു മാസവുമായി ജയിലില്‍ കഴിയുകയാണെന്ന് ശബ്ബാര്‍ ഖാന്റെ അഭിഭാഷകന്‍ അറിയിച്ചു. ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.

ആള്‍ക്കൂട്ടത്തോടൊപ്പം ചേര്‍ന്ന് മോട്ടോര്‍ സൈക്കിളുകള്‍ക്ക് തീയിട്ടു എന്നാണ് ഹരജിക്കാരനെതിരായ ആരോപണം. 198 പേര്‍ക്കെതിരേയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇതില്‍ 13 പേര്‍ക്ക് കുറ്റപത്രം സമര്‍പ്പിച്ചു. 138ല്‍ 25 പേര്‍ക്കെതിരേ യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഹരിജിക്കാരന്റെ പേര് എഫ്‌ഐആറില്‍ ഇല്ലെന്നും സംസ്ഥാനത്ത് ഒട്ടാകെ കേസുകളുടെ വിചാരണയ്ക്ക് ആകെ ഒരു എന്‍ഐഎ കോടതി മാത്രമാണ് ഉള്ളതെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. 254 സാക്ഷികള്‍ ഉള്‍പ്പെട്ട കേസ് തീരാന്‍ കാലങ്ങളെടുക്കുമെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

138 പ്രതികളുള്ള കേസില്‍ വിചാരണ നടത്താന്‍ ആകെ ഒരു കോടതിയാണുള്ളതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. കേസില്‍ വിചാരണ തുടങ്ങുകയെങ്കിലും ചെയ്യാത്തത് എന്ത് കൊണ്ടാണെന്ന് ജസ്റ്റിസ് നാഗരത്‌ന എഎസ്ജിയോട് ചേദിച്ചു. ഇനി എപ്പോഴാണ് വിചാരണ തുടങ്ങുക. ഫെബ്രുവരി 13ന് ഹരജിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും അന്നേക്ക് മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കണമെന്നും ബെഞ്ച് എഎസ്ജിയോട് ഉത്തരവിട്ടു.