30
Feb 2025
Sat
30 Feb 2025 Sat
IUML leader M C Kamarudheen again arrested over fashion gold fraud

കാഞ്ഞങ്ങാട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ് ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 37 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് ചിത്താരി സ്വദേശികളായ സാബിറ, അഫ്‌സാന എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇരുവരില്‍ നിന്നും നിക്ഷേപമായി യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. ഇതില്‍ 168 കേസുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. നിരവധി കേസുകളില്‍ കുറ്റപത്രം ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കളടക്കം നേരത്തെ കണ്ടുകെട്ടിയിരുന്നു. സംഭവത്തില്‍ നേരത്തെ എംസി കമറുദ്ദീന്‍ അറസ്റ്റിലാവുകയും 93 ദിവസം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെയാണ് കമറുദ്ദീന് മഞ്ചേശ്വരം എംഎല്‍എ സ്ഥാനം നഷ്ടമായത്.

ALSO READ: ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിച്ചില്ല; ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ 60ഓളം പുതിയ കേസുകള്‍