23
Apr 2025
Tue
23 Apr 2025 Tue
7 year jail term SR5 million fine for illegal fund raising during hajj in Saudi Arabia

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ അടുത്തതോടെ ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാവുന്ന അവസാന തീയതി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ഉംറ വിസയിലെത്തുന്ന വിദേശ തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ പ്രവേശിക്കാവുന്ന അവസാന തീയതി ഏപ്രില്‍ 13 (ശവ്വാല്‍ 15) ആണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. വരാനിരിക്കുന്ന ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 29 (ദുല്‍ഖഅദ 1)ന് മുമ്പായി ഉംറ വിസയിലെത്തുന്നവര്‍ രാജ്യം വിടണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ സമയപരിധിക്ക് ശേഷം തുടരുന്നത് നിയമലംഘനാമായി കണക്കാക്കുകയും, നിയമപരമായ പിഴകള്‍ ചുമത്തുമെന്നും മന്ത്രാലയം പറഞ്ഞു. ഉംറ വിസയില്‍ സൗദിയില്‍ എത്തി മതിയായ അനുമതിയില്ലാതെയും നിയമവിരുദ്ധമായും ഹജ്ജ് നിര്‍വഹിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം നടപ്പാക്കുന്നത്.

വ്യക്തികളും ഉംറ കമ്പനികളും ഉംറ തീര്‍ത്ഥാടകരുടെ സമയബന്ധിതമായ പുറപ്പെടല്‍ സംബന്ധിച്ച ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണം. നിശ്ചിത താമസ കാലയളവ് അവസാനിച്ചതിന് ശേഷം രാജ്യത്ത് തങ്ങുന്നത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന ഉംറ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം സൗദി റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതിയ നിയമങ്ങള്‍ പ്രകാരം ഏപ്രില്‍ 13 വരെ മാത്രമേ ഉംറ വിസ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. ആ തീയതിക്ക് ശേഷം ഹജ്ജ് സീസണ്‍ അവസാനിക്കുംവരെ പുതിയ ഉംറ വിസകള്‍ ഇഷ്യൂ ചെയ്യില്ല.